ഓണപ്പൂക്കളമൊരുക്കാൻ ഒരുങ്ങി എടയൂർ പഞ്ചായത്ത്
text_fieldsപൂക്കാട്ടിരി: ഓണവിപണി ലക്ഷ്യമിട്ട് രണ്ട് ഹെക്ടറോളം പ്രദേശത്ത് പൂക്കൃഷിയുമായി എടയൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടേക്കർ തരിശ് നിലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന പി.ടി. അനിതയുടെ പീടികപ്പടിയിലെ കൃഷിയിടത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം തൈ നടീൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, അംഗങ്ങളായ പി.ടി. അയ്യൂബ്, ലുബി റഷീദ്, ദലീല പാർവിൻ, കൃഷി ഓഫിസർ കെ. ജുമൈല, കർഷകരായ അബൂബക്കർ മാടമ്പത് മുളക്കൽ, റഫീഖ്, അബ്ദുറഹിമാൻ, കെ.സി. കുഞ്ഞിപ്പ, സുന്ദരൻ, പി.ടി. അയ്യപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.