വിദ്യാകിരണം: 21 വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsമലപ്പുറം: വിദ്യാകിരണം മിഷന്റെ ഭാഗമായി 21 സ്കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ഇതിന്റെ ഉദ്ഘാടനം മേയ് അവസാന വാരത്തില്‍ നടക്കും. കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി അനുവദിച്ച നിലമ്പൂര്‍ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ഇന്ദിരാഗാന്ധി ഗവ. മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ നിലമ്പൂര്‍, ജി.എച്ച്.എസ് മുണ്ടേരി, ജി.എച്ച്.എസ് കുറുമ്പലങ്ങോട്, ജി.എല്‍.പി.എസ് ചന്തക്കുന്ന്, ഏറനാട് മണ്ഡലത്തില്‍ കിഫ്ബിയില്‍നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് മുണ്ടമ്പ്ര, ജി.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ എന്നീ സ്കൂളുകളും സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് മുണ്ടമ്പ്രയും വണ്ടൂര്‍ മണ്ഡലത്തില്‍ നബാര്‍ഡില്‍നിന്ന് രണ്ട് കോടി രൂപ വീതം അനുവദിച്ച ജി.എച്ച്.എസ് കാരാടും വേങ്ങര മണ്ഡലത്തില്‍ കിഫ്ബിയില്‍നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച ജി.എല്‍.പി.എസ് എടയ്ക്കാപറമ്പ്, ജി.യു.പി.എസ് ചോലക്കുണ്ട്, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നബാര്‍ഡില്‍നിന്ന് രണ്ട് കോടി രൂപ വീതം അനുവദിച്ച ജി.എച്ച്.എസ് കാപ്പ്, വള്ളിക്കുന്ന് മണ്ഡലത്തില്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച ജി.എല്‍.പി.എസ് കൊയപ്പ എന്നീ സ്കൂളുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മേയ് 29, 30 തീയതികളിലായി നിര്‍വഹിക്കും.
താനൂര്‍ മണ്ഡലത്തില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ജി.എല്‍.പി.എസ് പരിയാപുരം, ജി.യു.പി.എസ് നിറമരുതൂര്‍, കോട്ടക്കല്‍ മണ്ഡലത്തിലെ ജി.എല്‍.പി.എസ് പെരുമ്പറമ്പ്, ജി.എല്‍.പി.എസ് മൂടാല്‍ എന്നീ സ്കൂളുകളുടെ പുതിയ കെട്ടിടോദ്ഘാടനം മേയ് എട്ടിന് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും.
മൂന്ന് കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് വാണിയമ്പലം, ജി.എച്ച്.എസ്.എസ് കാരക്കുന്ന്, ഒരു കോടി രൂപ അനുവദിച്ച ജി.യു.പി.എസ് കാളികാവ് ബസാര്‍, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എല്‍.പി.എസ് വെളിയങ്കോട്, പഴഞ്ഞി ജി.യു.പി.എസ് വെള്ളാഞ്ചേരി എന്നീ സ്കൂളുകളുടെ ഉദ്ഘാടനവും മേയ് അവസാനവാരം നടക്കും. കിഫ്ബിയില്‍നിന്ന് ഒരു കോടി വീതം അനുവദിച്ച ആറ് സ്കൂളുകളുടെയും നബാര്‍ഡ് ഫണ്ട് അനുവദിച്ച ഏഴ് സ്കൂളുകളുടെയും ഹയര്‍ സെക്കൻഡറി ലാബ് അനുവദിച്ച നാല് സ്കൂളുകളുടെയും പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. കിഫ്ബിയില്‍നിന്ന് 3.90 കോടി അനുവദിച്ച 50 സ്കൂളുകളില്‍ രണ്ട് എണ്ണത്തിന്റെ പണി തുടങ്ങി. ബാക്കിയുള്ള 48 സ്കൂളുകളുടെ ടെൻഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാകിരണം കോഓഡിനേറ്റര്‍ എം. മണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.