കഅ്ബയെ പരിചയപ്പെട്ടും ത്വവാഫ് പരിശീലിച്ചും കുരുന്നുകളുടെ പെരുന്നാളാഘോഷം
text_fieldsമഞ്ചേരി: കഅ്ബയെ അടുത്തറിഞ്ഞും ത്വവാഫ് പരിശീലിച്ചും പ്രീ സ്കൂള്‍ വിദ്യാര്‍ഥികളുടെ പെരുന്നാളാഘോഷം. കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ കാമ്പസിലെ ട്രന്റ് പ്രീ സ്കൂളില്‍ കഅ്ബ മാതൃക തയാറാക്കി ഇഹ്റാം ചെയ്യലും ത്വവാഫും പരിചയപ്പെടുത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്.
കഅ്ബയുടെ വാതില്‍, ഹജറുല്‍ അസ് വദിന്റെ സ്ഥാനം തുടങ്ങിയവയെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ഇഹ്റാം വേഷമണിഞ്ഞും തല്‍ബിയത്ത് ഏറ്റുചൊല്ലിയും അവര്‍ ഹാജിമാര്‍ക്കൊപ്പം ലയിച്ചു. ‘പെരുന്നാള്‍ പൊലിവ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പെരുന്നാള്‍ മധുരം, പെരുന്നാള്‍ പാട്ട് തുടങ്ങിയവയും നടത്തി.
ജാമിഅ എല്‍.പി വിദ്യാര്‍ഥികള്‍ ക്ലാസ് അലങ്കരിക്കല്‍, ആശംസ കാര്‍ഡ് നിര്‍മാണം, യു.പി-ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ കാലിഗ്രഫി മത്സരം, മെഹന്തി മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
മദ്റസ എസ്.കെ.എസ്.ബി.വി നേതൃത്വത്തില്‍ ജാമിഅ മസ്ജിദില്‍ സന്ദേശപ്രഭാഷണം, ജാമിഅ ശരീഅത് കോളജില്‍ പ്രാര്ഥനസദസ്സ്, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പെരുന്നാള്‍ക്കോടി മാഗസിന് പ്രകാശനം, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ പെരുന്നാള്‍ നിലാവ് ലോഞ്ചിങ് എന്നിവ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.