പൊലീസിന് കാടും കുന്നും കരുത്തോടെ കയറാൻ 'ഗൂർഖ' റെഡി...
text_fieldsമലപ്പുറം: ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യാൻ പൊലീസിന് കരുത്തായി ഫോഴ്സ് ഗൂർഖ വണ്ടികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകൾക്ക് കൈമാറി. ജില്ലയിലെ കരുവാരകുണ്ട്, കാളികാവ്, നിലമ്പൂർ, വഴിക്കടവ്, എടക്കര, അരീക്കോട്, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് ഫോഴ്സ് കമ്പനിയുടെ പുതിയ ജീപ്പുകൾ നൽകിയത്.
മാവോയിസ്റ്റ് ഭീഷണിയുള്ളതും ദുർഘട പാതകളും പരിഗണിച്ചാണ് ഓഫ്റോഡ് യാത്രക്ക് യോജിച്ച ജീപ്പുകൾ നൽകിയത്. നാലു ചക്രങ്ങളുള്ള ഗൂർഖ ജീപ്പ് മണലിലും ബോണറ്റ് വരെ വെള്ളത്തിലും ഓടിക്കാനാകുമെന്ന പ്രത്യേകതയുണ്ട്. ഉയർന്നതും പ്രായസമേറിയതുമായ പാതകളിൽ യാത്ര ചെയ്യാൻ ഈ വാഹനങ്ങൾ ഏറെ സഹായകരമാകും. സംസ്ഥാനത്ത് 46 ജീപ്പുകളാണ് സേന നവീകരണത്തിെൻറ ഭാഗമായി പൊലീസ് വാങ്ങിയത്. കൂടുതൽ ജീപ്പുകൾ അനുവദിച്ചത് മലപ്പുറം ജില്ലയിലേക്കാണ്.
ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പൊലീസ് നവീകണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് ഏകദേശം 13 ലക്ഷം രൂപയാണ് വില. ആദ്യമായാണ് കേരള പൊലീസ് ഫോഴ്സിെൻറ ഗൂർഖ 4x4 വാഹനങ്ങൾ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.