ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു
text_fieldsമലപ്പുറം: ആരോഗ്യമേഖലയിൽ 1.59 കോടിയുടെ നവീകരണ പ്രവർത്തനം പൂർത്തീകരിച്ച എട്ട് ആരോഗ്യ കേന്ദ്രങ്ങൾ ഉടൻ തുറക്കുന്നു.
‘നവകേരള’കർമ്മ പരിപാടിയുടെ ഭാഗമായി ‘ആർദ്രം’പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. മമ്പാട്, നെടിയിരിപ്പ്, തുവ്വൂർ, ഈഴവതിരുത്തി, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, വെളിയങ്കോട്, ഊരകം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഇതോടെ ആശുപത്രി കൂടുതൽ രോഗീ സൗഹൃദമാകുകയും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ഒ.പി ഉൾപ്പെടെ ലഭ്യമാകുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ നൂറുദിനകർമ്മ പരിപടിയിൽ ഉൾപ്പെടുത്തിയാണിത് നടപ്പാക്കിയത്.
പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യമന്ത്രി വീണാജോർജ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.