പട്ടുകുത്ത് തുരുത്ത് നിവാസികളുടെ ഞാണിന്മേൽ കളിക്ക് അറുതിയാവുന്നു
text_fieldsഏലംകുളം: ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ ഏലംകുളം പട്ടുകുത്ത് തുരുത്ത് നിവാസികളുടെ ഞാണിന്മേൽ കളിക്ക് അറുതിയാവുന്നു.
പട്ടുകുത്ത് തുരുത്തിൽനിന്ന് കട്ടുപ്പാറയിലേക്ക് പാലം നിർമിക്കുന്നതിെൻറ പ്രവൃത്തി ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. പാലവും അപ്രോച്ച് റോഡും ഉൾപ്പെടെ 88 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്.
മൂന്ന് ഭാഗവും വെള്ളത്താലും ഒരുഭാഗം വയലിനാലും ചുറ്റപ്പെട്ട പട്ടുകുത്ത് തുരുത്ത് നിവാസികൾക്ക് വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ഏലംകുളം മനക്കൽ മുക്ക് റോഡ് വഴിയല്ലാതെ മറ്റ് മാർഗമില്ല. ആറു കിലോമീറ്റർ ചുറ്റിത്തിരിഞ്ഞു വേണം ഇതിലൂടെ സഞ്ചരിക്കാൻ. നിലവിൽ വെച്ചുകെട്ടിയ പാലത്തിനു പകരം പുതിയ പാലം നിർമിക്കുന്നതോടെ പെരിന്തൽമണ്ണ^പട്ടാമ്പി റോഡിലെ കട്ടുപ്പാറയിലേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിവിധ ഭാഗങ്ങളിൽ വേഗത്തിൽ എത്തിപ്പെടാം. പലതവണ അളവെടുപ്പും ഫണ്ട് അനുവദിക്കലും നടന്നെങ്കിലും പലവിധ തടസ്സങ്ങളിൽ കുരുങ്ങി വർഷങ്ങളായി പ്രവൃത്തി നടക്കാതെ പോവുകയായിരുന്നു. നിർമാണോദ്ഘാടന ചടങ്ങിൽ ഡി.സി.സി സെക്രട്ടറി സുകുമാരൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുട്ടി മാസ്റ്റർ, ശൈഷാദ് തെക്കേതിൽ, സൈഫുന്നിസ, ആശ മേക്കാട്ട്, സലീന പള്ളത്തൊടി, സലിം ഇയ്യമ്മട, ഇസ്മാഈൽ മാടായിൽ, വി.കെ. ഉമർ, വി.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു.
ഏലംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും വി.കെ. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.