മലപ്പുറം ജില്ലയിൽ വൈദ്യുതി വകുപ്പ് നടപ്പാക്കുന്നത് 13 പദ്ധതികൾ
text_fieldsമലപ്പുറം: ജില്ലയിൽ വർധിച്ച് വരുന്ന വൈദ്യുതി ആവശ്യം പരിഗണിച്ച് വൈദ്യുതി വകുപ്പ് നടപ്പാക്കുന്നത് 13 പദ്ധതികൾ. സബ് സ്റ്റേഷൻ നിർമാണവും ലൈൻ വലിക്കലും ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കലും അടക്കമാണിത്.കുന്നുപുറം-വെന്നിയൂർ-ഇൻകെൽ-ചങ്ങരംകുളം എന്നീ 33 കെ.വി സബ് സ്റ്റേഷനുകളുടെ നിർമാണം, മലപ്പുറം സിവിൽ സ്റ്റേഷനിൽ പുതിയ 33 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കൽ, എടപ്പാൾ-പരപ്പനങ്ങാടി-പൊന്നാനി-എടരിക്കോട് എന്നീ 110 കെ.വി സബ് സ്റ്റേഷനുകളിലും 220 കെ.വി മലാപറമ്പ് സബ് സ്റ്റേഷനിലും 12.5 എം.വി.എ ട്രാൻസ്ഫോർമറുകൾ മാറ്റി പകരം 20 എം.വി.എ സ്ഥാപിക്കൽ,
220 കെ.വി മലാപറമ്പ് സബ് സ്റ്റേഷനിലെ 100 എം.വി.എ ട്രാൻസ്ഫോർമർ മാറ്റി 200 എം.വി.എ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, ചേളാരി 110 കെ.വി സബ്സ്റ്റേഷനിൽ 12.5 എം.വി.എ സ്ഥാപിക്കൽ, തിരൂർ 110 കെ.വി സബ് സ്റ്റേഷനിൽ ഒരു 12.5 എം.വി.എ ട്രാൻസ്ഫോർമർ മാറ്റി 20 എം.വി.എ സ്ഥാപിക്കൽ, കുന്നംകുളം-വെങ്ങല്ലൂർ 220/110 കെ.വി മൾട്ടി വോൾട്ടേജ് ലൈനിന്റെയും വെങ്ങല്ലൂരിൽ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെയും നിർമാണം, കാടാമ്പുഴ-വേങ്ങര-തിരുവാലി എന്നീ പുതിയ 110 കെ.വി സബ് സ്റ്റേഷനുകളുടെ നിർമാണം,
വൈരംകോട് മുതൽ 33 കെ.വി കൽപകഞ്ചേരി സബ് സ്റ്റേഷൻ വരെ 9.5 കി.മീ ലൈൻ കവേർഡ് കണ്ടക്ടറാക്കുന്ന പ്രവൃത്തി, 110 കെ.വി എടരിക്കോട് സബ് സ്റ്റേഷൻ മുതൽ 33 കെ.വി കൂരിയാട് സബ് സ്റ്റേഷൻ വരെ 33 കെ.വി സിംഗിൾ സർക്യൂട്ട് ലൈൻ ഡബിൾ സർക്യൂട്ടാക്കൽ, വൈരംകോട് മുതൽ 33 കെ.വി തിരുനാവായ സബ് സ്റ്റേഷൻ വരെ 33 കെ.വി സിംഗിൾ ലൈൻ ഡബിൾ സർക്യൂട്ടാക്കൽ, ഏലച്ചോല-മലപ്പുറം 66 കെ.വി ലൈൻ 110 കെ.വിയായി ശേഷി വർധിപ്പിക്കൽ, മലപ്പുറം 110 കെ.വി സബ് സ്റ്റേഷനിൽനിന്ന് ഒതുക്കുങ്ങൽ 33 കെ.വി സബ് സ്റ്റേഷൻ വരെ പുതിയ 33 കെ.വി ലൈൻ സ്ഥാപിക്കൽ എന്നിവയാണ് നടക്കുന്നത്.ജില്ലയിൽ ഇത്തവണ വൈദ്യുതി ഉപയോഗം ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.