വൈദ്യുതിയോട് കരുതലേറെ വേണം, മലപ്പുറം ജില്ലയിൽ ഇൗ വർഷം വൈദ്യുതി അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് ഒമ്പത് പേർക്ക്
text_fieldsമലപ്പുറം: മഴ ശക്തമായതോടെ വൈദ്യുതി അപകടങ്ങളും വർധിക്കുന്നു. സംസ്ഥാനത്ത് ഒരുമാസത്തിനിെട നിരവധി വൈദ്യുതി അപകടങ്ങളും മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. വൈദ്യുതി അറ്റകുറ്റപ്പണിക്കിടെയും അബദ്ധത്തിൽ ഷോക്കേറ്റുമാണ് മരണങ്ങൾ ഉണ്ടാവുന്നത്. നിരവധി മൃഗങ്ങൾക്കും വൈദ്യുതി ആഘാതമേറ്റ് ജീവൻ പൊലിഞ്ഞിട്ടുണ്ട്്.
അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ എന്നിവ മൂലമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. കെ.എസ്.ഇ.ബി കണക്കുകൾ മാത്രം പരിശോധിച്ചാൽ ഇൗ വർഷം ജൂലൈ വരെ ജില്ലയിൽ 20 വൈദ്യുതി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രേഖപ്പെടുത്താത്ത അപകടങ്ങൾ വേറെയും. കഴിഞ്ഞ ഏഴ് മാസത്തിനിടെ ജില്ലയിൽ ഒമ്പത് പേരാണ് വൈദ്യുതി അപകടങ്ങളിൽ മരിച്ചത്. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരൂർ സർക്കിൾ പരിധിയിലാണ് കൂടുതൽ അപകടങ്ങളും പരിക്കും റിപ്പോർട്ട് ചെയ്തത്.
ജൂലൈ വരെ തിരൂരിൽ 10 അപകടങ്ങളിലായി അഞ്ച് പേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഞ്ചേരി സർക്കിൾ പരിധിയിൽ ഏഴ് അപകടങ്ങളിലായി മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റത് നാലുപേർക്കും. നിലമ്പൂർ സർക്കിൾ പരിധിയിൽ മൂന്ന് അപകടങ്ങൾ സംഭവച്ചതിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. മരിച്ചവരിൽ ഒമ്പത് പേരും പൊതുജനങ്ങളാണ്. പൊതുജനങ്ങളിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതി വകുപ്പിലെ സ്ഥിരം ജീവനക്കാരായ രണ്ടുപേർക്കും കരാർ തൊഴിലാളികളായ രണ്ടുപേർക്കും പരിക്കേറ്റു.
വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍...
ഇലക്ട്രിക് വയറിലും വൈദ്യുതി ഉപകരണങ്ങളിലും വൈദ്യുതി ചോര്‍ച്ച മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ മെയിന്‍ സ്വിച്ചിനോടനുബന്ധിച്ച് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് സ്ഥാപിപ്പിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
വയറിങ് പ്രവൃത്തികള്‍ക്ക് ഐ.എസ്.ഐ മുദ്രയോ തത്തുല്യ നിലവാരമോ ഉള്ള ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിക്കണം.
വയറിങ് അറ്റകുറ്റപ്പണികള്‍ പ്രായോഗിക പരിജ്ഞാനമുള്ളവരെക്കൊണ്ടു മാത്രം ചെയ്യിക്കുക.
വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ അശ്രദ്ധയോടെ ഉപയോഗിക്കരുത്.
തീയണക്കാൻ വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ തുടങ്ങിയവ ഉപയോഗിക്കാം.
വൈദ്യുതി ലൈനിനടിയിലൂടെ പരിധിയില്‍ കവിഞ്ഞ ഉയരത്തില്‍ സാധന സാമഗ്രികള്‍ കയറ്റിയ വാഹനങ്ങള്‍ പോകരുത്.
വസ്ത്രങ്ങള്‍ ഉണക്കാൻ വൈദ്യുതി തൂണില്‍ വയറോ കയറോ കെട്ടരുത്.
പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്.
- കമ്പിവേലികളില്‍ കൂടി വൈദ്യുതി പ്രവഹിപ്പിക്കരുത്.
- വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങള്‍ ഷെഡുകള്‍ തുടങ്ങിയവ നിർമിക്കരുത്.
2021 ജനുവരി മുതൽ ജൂലൈ വരെയുള്ള ജില്ലയിലെ വിവിധ സർക്കിളുകളിലെ ൈവദ്യുതി അപകട വിവരങ്ങൾ
കെ.എസ്.ഇ.ബി സർക്കിൾ, അപകടങ്ങൾ,
മരണം, പരിക്ക് ക്രമത്തിൽ
മഞ്ചേരി സർക്കിൾ: 7 3 4
തിരൂർ സർക്കിൾ: 10 5 4
നിലമ്പൂർ സർക്കിൾ: 3 1 0
ജില്ല (ആകെ) 20 9 8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.