Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎംപ്ലോയ്മെന്റ്...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം; ജില്ല എട്ടാം സ്ഥാനത്ത്

text_fields
bookmark_border
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനം; ജില്ല എട്ടാം സ്ഥാനത്ത്
cancel

മ​ല​പ്പു​റം: എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​തി​ൽ മ​ല​പ്പു​റം എ​ട്ടാം സ്ഥാ​ന​ത്ത്. തൊ​ഴി​ൽ വ​കു​പ്പ് പു​റ​ത്ത് വി​ട്ട ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. 2,713 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ആ​കെ നി​യ​മ​നം ന​ൽ​കി​യ​ത്. 1,79,017 പേ​രാ​ണ് എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത ക​ണ​ക്കി​ൽ സം​സ്ഥാ​ന​ത്ത് ആ​റാം സ്ഥാ​ന​ത്തു​ണ്ട് ജി​ല്ല. മ​ല​പ്പു​റ​ത്തെ​ക്കാ​ൾ കു​റ​വ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത തൃ​ശൂ​രും പാ​ല​ക്കാ​ടും കൂ​ടു​ത​ൽ പേ​ർ​ക്ക് എം​പ്ലോ​യ്മെ​ന്റ് വ​ഴി നി​യ​മ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത പ​ട്ടി​ക​യി​ൽ തൃ​ശൂ​ർ ഏ​ഴാം സ്ഥാ​ന​ത്തും പാ​ല​ക്കാ​ട് എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. സ​ർ​ക്കാ​ർ -പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ പി.​എ​സ്.​സി​യു​ടെ പ​രി​ധി​ക്ക് പു​റ​ത്ത് വ​രു​ന്ന നി​യ​മ​ന​ങ്ങ​ൾ എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

ഇ​തു വ​ഴി എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ന്ന​ത്- 7,697. തി​രു​വ​ന​ന്ത​പു​രം-6,333, കോ​ഴി​ക്കോ​ട്-4,970 ആ​ല​പ്പു​ഴ-4,045, പാ​ല​ക്കാ​ട്-3,124, തൃ​ശൂ​ർ -3,093, കൊ​ല്ലം -3,003 ജി​ല്ല​ക​ളാ​ണ് മ​ല​പ്പു​റ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. കോ​ട്ട​യം -2,885, ക​ണ്ണൂ​ർ -2,569, കാ​സ​ർ​കോ​ട് -1,777, പ​ത്ത​നം​തി​ട്ട -1,591, ഇ​ടു​ക്കി -1,531, വ​യ​നാ​ട് -1,240 ജി​ല്ല​ക​ളാ​ണ് മ​ല​പ്പു​റ​ത്തി​ന് പി​റ​കി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് തി​രു​വ​ന്ത​പു​ര​ത്താ​ണ്-3,86,549 പേ​ർ. കൊ​ല്ലം-2,69,692, കോ​ഴി​ക്കോ​ട് -2,41,101, എ​റ​ണാ​കു​ളം -2,23,382, ആ​ല​പ്പു​ഴ -1,92,082, തൃ​ശൂ​ർ- 1,75,925, പാ​ല​ക്കാ​ട് -1,63,342, കോ​ട്ട​യം -1,33,920, ക​ണ്ണൂ​ർ -1,22,046, പ​ത്ത​നം​തി​ട്ട -87,707, ഇ​ടു​ക്കി -74,227, കാ​സ​ർ​കോ​ട് -63,678, വ​യ​നാ​ട് -62,674, എ​ന്നി​ങ്ങ​നെ​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment exchangeRecrutementMalappuram News
News Summary - Employment Exchange Recruitment; District ranks eighth
Next Story