താനൂർ ഹാർബറിൽ ഇനി പ്രവേശന ഫീസ്
text_fieldsതാനൂർ: മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ഇരുട്ടടിയായി തുറമുഖത്തേക്കു പ്രവേശന ഫീ ഏർപ്പെടുത്തുന്നു. ഹാർബറിൽ കയറിയിറങ്ങണമെങ്കിൽ ഇനി വൻതുക നൽകണം. കയറുന്നതിന് ഫീസടച്ച് തുറമുഖത്തെത്തി ചരക്കുമായി തിരികെ പോകണമെങ്കിൽ ഇതിന്റെ മൂന്നിരട്ടിയിലധികം തുക നൽകണം.
ഔദ്യോഗികമായി തീയതി തീരുമാനിച്ചില്ലെങ്കിലും തുറമുഖവും പരിസരവും ഉപയോഗിക്കുന്നതിനുള്ള നിരക്കുവർധന ഉടൻ പ്രാബല്യത്തിൽ വരും. ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറാണു പ്രവേശനത്തുക വിവരം പ്രസിദ്ധീകരിച്ചത്.
ഫീസ് ഘടന
(വാഹനം, പ്രവേശന ഫീ, ബ്രാക്കറ്റിൽ തിരികെ ചരക്കുമായി പോകുമ്പോൾ നൽകേണ്ട തുക എന്ന ക്രമത്തിൽ)
ലോറി: 85 (225), മിനിലോറി 60 (170), കാർ 40, ഓട്ടോറിക്ഷ 25 (50), ഓട്ടോ ട്രക്ക് 30 (85), ബൈക്ക്, സ്കൂട്ടർ 20, സൈക്കിൾ 15 രൂപ. ചെമ്മീൻ പോലുള്ള വിലയേറിയ മീനുമായാണു തിരിച്ചുപോക്കെങ്കിൽ നാലും അഞ്ചും ഇരട്ടി തുകയടക്കണം. മീൻ വാങ്ങാൻ കാൽനടയായി വരുന്നവർ 10 രൂപ നൽകണം. സൈക്കിളിലാണെങ്കിൽ 15 രൂപയാകും. കയറ്റുമതിക്ക് ഒരു ബ്ലോക്ക് ഐസ് എത്തിക്കാൻ 15 രൂപയാണു ഫീസ്. വള്ളങ്ങൾ അടുപ്പിക്കാൻ വള്ളം ചെറുത് 30, വലുത് 50, ട്രവി നെറ്റ് ബോട്ട് 60, ബോട്ട് വലുത് 225, ഗിൽനെറ്റ് ബോട്ട് 60 രൂപ ക്രമത്തിൽ ഫീസ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.