സംരംഭക വര്‍ഷം; മലപ്പുറം ജില്ലയില്‍ ആരംഭിച്ചത് 10,304 സംരംഭങ്ങള്‍
text_fieldsമലപ്പുറം: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജില്ലയില്‍ ലക്ഷ്യമിട്ട മുഴുവന്‍ പദ്ധതികളും ആരംഭിച്ചു. 2024-25 വര്‍ഷം 10,300 സംരംഭങ്ങളെന്ന ലക്ഷ്യം മറികടന്ന് 10,304 സംരംഭങ്ങള്‍ ആരംഭിക്കാനായി. ഇതില്‍ 650.75 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 22,787 തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കാനായത്. 1424 സംരംഭങ്ങള്‍ നിര്‍മാണ മേഖലയിലും 2002 എണ്ണം വനിത സംരംഭങ്ങളുമാണ്.
സാമ്പത്തിക വര്‍ഷാരംഭം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമയപരിധിക്ക് മുമ്പ് ലക്ഷ്യം പൂര്‍ത്തീകരിക്കാനായത്. വായ്പകള്‍ ലഭ്യമാക്കാന്‍ പ്രോജക്ട് പ്രപ്പോസലുകള്‍ തയാറാക്കി ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുകയും അനുമതികള്‍ വേഗത്തില്‍ നേടാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സബ്സിഡികള്‍ ലഭിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയത് ലക്ഷ്യം കൈവരിക്കാന്‍ സഹായകമായതായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.