തൈ നട്ടും പരിസരം ശുചീകരിച്ചും മാലിന്യം സംസ്കരിച്ചും മലപ്പുറത്ത് പരിസ്ഥിതി ദിനാചരണം
text_fieldsതിരൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ നടന്നു.
ആശുപത്രി വളപ്പിൽ മരം നട്ട് മുൻ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് വി. ശാലിനി അധ്യക്ഷത വഹിച്ചു.
ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ എ. ശിവദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. അബ്ദുൽ ഫുക്കാർ, വാർഡ് മെംബർ ഫാബിമോൾ, ആശുപത്രി ഡയറക്ടർമാരായ പി.വി. അബ്ദുൽ ഹയ്യു, സി.കെ. ബാവക്കുട്ടി, ആശുപത്രി എം.ഡി കെ. ശുഐബ് അലി എന്നിവർ സംസാരിച്ചു. മലപ്പുറം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി. സജികുമാർ സ്വാഗതവും റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി അബ്ദുൽ സമദ് നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കുള്ള ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ ജീവനക്കാരുടെ വിഹിതം എം.എൽ.എക്ക് കൈമാറി.
ജില്ലയില്‍ 20 പച്ചത്തുരുത്തുകള്‍കൂടി ഒരുങ്ങുന്നു
തിരൂർ: ജില്ലയില്‍ 20 പച്ചത്തുരുത്തുകള്‍ കൂടി യാഥാര്‍ഥ്യമാക്കുന്ന പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിച്ചു. തിരൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ പൊറൂര്‍ ഡിവിഷനിലാണ് ആദ്യ പച്ചത്തുരുത്ത് സ്ഥാപിച്ചത്.
ജൈവ വൈവിധ്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
നിലവിലുള്ള 73 പച്ചത്തുരുത്തുകള്‍ക്കു പുറമെയാണ് 20 എണ്ണംകൂടി ജില്ലയിലൊരുക്കുന്നത്. ഹരിത കേരള മിഷെൻറ ഭാഗമായി വിദ്യാലയങ്ങളിലും ദേശീയ ഹരിത സേന വഴിയും തുരുത്തുകള്‍ യാഥാര്‍ഥ്യമാക്കും.
കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ നസീമ, അഡ്വ. എസ്. ഗിരീഷ്, പി. അബ്ദുറഹ്മാന്, കെ.പി. ജഫ്സല്, വി.സി. ശങ്കരനാരായണന്, ദിനേശന്, വി.സി. രവീന്ദ്രന്, പൂക്കോയ തങ്ങള്‍, അനിത എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ടി.വി.എസ്. ജിതിന് പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.