പരിസ്ഥിതി പ്രവർത്തനം: പി.എസ്.എം.ഒക്ക് സംസ്ഥാനതല അംഗീകാരം
text_fieldsതിരൂരങ്ങാടി: 2022-23 വർഷത്തെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളജിന്. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബുകൾക്കുള്ള അവാർഡാണ് പി.എസ്.എം.ഒ കോളജ് ഭൂമിത്രസേന
ക്ലബ് നേടിയത്.
തിരുവനന്തപുരത്ത് നടന്ന ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിൽനിന്ന് പി.എസ്.എം.ഒ കോളജ് ഭൂമിത്രസേന ക്ലബ് ഫാക്കൽറ്റി ഇൻചാർജ് പി. കബീർ അലിയും ക്ലബ് വളന്റിയർമാരും ഉപഹാരവും പ്രശസ്തി പത്രവും സ്വീകരിച്ചു.
സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖലകളിലായി നൽകുന്ന അവാർഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയാണ് ക്ലബ്ബിനെ തിരഞ്ഞെടുത്തത്.
മാതൃകപരമായ നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയത്. ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ പി. കബീർ അലിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.