പരിസ്ഥിതി വാരാചരണത്തിന് തുടക്കം
text_fieldsകരുളായി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരചാരണ കാമ്പയിന് നെടുങ്കയം ആദിവാസി കോളനിയിൽ ഫലവൃക്ഷ തൈകൾ നട്ട് തുടക്കം കുറിച്ചു. ജില്ല സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി, പ്രസിഡന്റ് ഇ.വി. അനീഷ് എന്നിവർ സംയുക്തമായാണ് ഫലവൃക്ഷതൈകൾ നട്ടത്. നെടുങ്കയം ആദിവാസി കോളനിയിലെ മുഴുവൻ വീടുകളിലേക്കും ഫലവൃക്ഷതൈകളും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.
പരിപാടിയിൽ രജനി മനോജ്, യൂസഫ് കലയത്ത്, പി. അരുൺ, ആർ. ജയകൃഷ് ണൻ, കെ.വി. നാസർ, മനോജ് കരുളായി, ഫാത്തിമ സലീം, ഷുഹൈബ് മൈല മ്പാറ, പി.ടി.എ. സലാം, റിയാസ് പുത്തലം എന്നിവർ സംസാരിച്ചു. വൃക്ഷതൈ നടൽ, പരിസര ശുചീകരണം, ബോധവത്കരണം തുടങ്ങി ജില്ലയിൽ യൂനിറ്റ് കമ്മിറ്റി വിവിധ പരിപാടികളാണ് പരിസ്ഥിതി വാരാചരണ ഭാഗമായി സംഘടിപ്പിക്കുന്നത്.
പൂക്കോട്ടുംപാടം: പരിസ്ഥിതി ദിനത്തോട നുബന്ധിച്ച് നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ റോഡ് വികസനത്തിനായി മുറിച്ച മരങ്ങൾക്ക് പകരമായി തൈകൾ നട്ടുപിടിപ്പിച്ചു.
കെ.എസ്.യു നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് മുറിച്ച മരങ്ങൾക്ക് പകരമായി സമീപ പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലും തൈ നട്ട് പിടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഷാദ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ കാസിം അധ്യക്ഷത വഹിച്ചു. ആഖിൽ റഹ്മാൻ, ശ്രീജിത്ത് തെക്കിനിശ്ശേരി, ജസീമ ജാസ്മിൻ, അനസ് മൂത്തേടം, റോഷിൽ റോയി, അജ്മൽ എടക്കര, സച്ചിൻ ജോസ്, മറ്റം ആൽഫിൻ ഓണാട്ട്, വിജിൽ പുതിയക്കളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.