കേന്ദ്ര സർക്കാർ കാണിക്കുന്നത് കടുത്ത വിവേചനവും അവഗണനയും –എ.പി. അബ്ദുൽ വഹാബ്
text_fieldsമലപ്പുറം: കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കടുത്ത വിവേചനവും അവഗണനയുമാണ് പുലർത്തുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്. കേരളത്തിെൻറ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ജില്ല സെക്രേട്ടറിയറ്റംഗം വി.പി. അനിൽ, കേരള കോൺഗ്രസ്(എം) ജില്ല സെക്രട്ടറി ജോർജ് തോമസ്, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. ഗോപി, എൻ.സി.പി ജില്ല പ്രസിഡൻറ് കെ.പി. രാമനാഥൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.എ. വിറ്റാജ്, ജനതാദൾ (സെക്കുലർ) ജില്ല പ്രസിഡൻറ് അഡ്വ. പി.എം. സഫറുള്ള, കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡൻറ് ജോസ് പയ്യനാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.