'ഐശ്വര്യ കേരള യാത്ര'ക്ക് മലപ്പുറത്ത് ആവേശ സ്വീകരണം
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫിന് ആവേശമായി 'സംശുദ്ധം, സദ്ഭരണം' മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന െഎശ്വര്യ കേരള യാത്രക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം.
വെള്ളിയാഴ്ച രാവിലെ വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയിലായിരുന്നു ആദ്യ സ്വീകരണം. രാവിലെ പത്തോടെ ജില്ല അതിർത്തിയായ ഇടിമുഴിക്കലിൽനിന്ന് യു.ഡി.എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ യാത്രയെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചേളാരിയിലേക്ക് ആനയിച്ചു.
സ്വീകരണ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, എ.പി. അനിൽകുമാർ, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ്േമാഹൻ, ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ്, മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു. യാത്രയിലുടെനീളം പിണറായി സർക്കാറിനെതിരെ കടുത്ത വിമർശനം ചൊരിഞ്ഞും അനധികൃത നിയമനങ്ങൾക്കെതിരെയും തുറന്നടിച്ചായിരുന്നു മിക്കയിടത്തും രമേശ് ചെന്നിത്തലയുടെ പ്രസംഗം.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇടത് സർക്കാറിെൻറ കാലത്ത് നടന്ന മുഴുവൻ അനധികൃത നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജ് വികസനം, അരീക്കോട് സ്റ്റേഡിയം പ്രവൃത്തി പൂർത്തീകരണം തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം നൽകി.
രാവിലെ 11ഒാടെ വേങ്ങരയിലെത്തിയ യാത്രക്ക് നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എൻ.എ. ഖാദർ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. വൈകീട്ട് 4.30ഒാടെ കൊണ്ടോട്ടിയിലെത്തിയ യാത്രയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.െക. മുനീർ, കെ.പി.എ. മജീദ് തുടങ്ങിയവർ അണിചേർന്നു. വൈകീട്ട് അഞ്ചരയോടെ അരീക്കോട്ട് നൽകിയ സ്വീകരണത്തിൽ എം.എൽ.എമാരായ പി.കെ. ബഷീർ, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
രാത്രി 7.30ന് മഞ്ചേരിയിലും തുടർന്ന് വണ്ടൂരിലും െഎശ്വര്യ യാത്രക്ക് വലിയ സ്വീകരണമാണ് നൽകിയത്. രാത്രി വൈകി നിലമ്പൂരിലായിരുന്നു ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനത്തിെൻറ സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.