ട്രാഫിക് ജങ്ഷൻ വിപുലീകരണം; കിഫ്ബി പരിശോധന നടത്തി
text_fieldsപെരിന്തൽമണ്ണ: നഗരത്തിൽ ട്രാഫിക് ജങ്ഷൻ വിപുലീകരണത്തിന് കിഫ്ബി ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധന നടത്തി. കേരളത്തിൽ പ്രധാനപ്പെട്ട 20 നഗരങ്ങൾ തെരഞ്ഞെടുത്തതിൽ ഒന്നാണ് പെരിന്തൽമണ്ണ. ട്രാഫിക് ജങ്ഷനിൽ നാലുറോഡും ഭൂമി ഏറ്റെടുത്ത് വീതി കൂട്ടും. നിലവിൽ ഡിവൈഡറടക്കമുണ്ടെങ്കിലും ഇടതുവശം ചേർന്ന് വാഹനങ്ങൾ കടത്തിവിടാനുള്ള വീതിയില്ല. നാലുറോഡും വീതി കൂടുന്നതോടെ റോഡ് നിശ്ചലമാവുന്ന സ്ഥിതിയുണ്ടാവില്ല.
കിഫ്ബി, പൊതുമരാമത്ത്, കെ.ആര്.എഫ്.ബി വകുപ്പുകള്‍ സ്ഥലപരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം ജങ്ഷന് നവീകരണത്തിനുള്ള കരട് രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇത് കിഫ്ബി, പൊതുമരാമത്ത്, കെ.ആര്.എഫ്.ബി വകുപ്പുകള്‍ പരിശോധിക്കും. ആവശ്യമായ മാറ്റത്തിരുത്തലുകള്‍ക്ക് ശേഷം രൂപരേഖക്ക് അന്തിമ രൂപം നല്കി കിഫ്ബിക്ക് സമര്‍പ്പിക്കും.
ഫുട്പാത്ത് സൗകര്യവുമുണ്ടാവും. ആവശ്യമായ ഫണ്ട് കിഫ്ബി നൽകും. അന്തിമ രൂപരേഖ തയാറാക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, വ്യാപാരികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. കിഫ്ബി ഉദ്യോഗസ്ഥരായ ആർ.ജി. സന്ദീപ്, എം.എസ്. ജിത്തിൻ, വിഷ്ണു മോഹന്‍, ജെ.എസ്. വിഷ്ണു, കെ.ആര്.എഫ്.ബി അസി. എൻജിനീയര്‍ പി.സി. പ്രിന്‍സ് ബാലന് എന്നിവർ പങ്കെടുത്തു. നേരേത്ത നജീബ് കാന്തപുരം എം.എൽ.എയുടെ ഒാഫിസിൽ യോഗം ചേർന്ന ശേഷമാണ് എം.എൽ.എയോടൊപ്പം ട്രാഫിക് ജങ്ഷൻ പരിശോധനക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.