ചികിത്സക്ക് മാർഗമില്ലാതെ വൃക്കരോഗിയായ പ്രവാസി
text_fieldsമാറഞ്ചേരി: ചികിത്സക്ക് മാർഗമില്ലാതെ വൃക്കരോഗിയായ പ്രവാസി യുവാവ് കാരുണ്യം തേടുന്നു. മാത്തൂരയിൽ ഹംസയാണ് ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സിക്കാൻ മാർഗമില്ലാതെ പ്രയാസപ്പെടുന്നത്.
നാട്ടിൽ ഡ്രൈവറായിരുന്ന ഹംസ 20 വർഷങ്ങൾക്ക് മുമ്പാണ് വിദേശത്തേക്ക് പോയത്. ജോലി ചെയ്യവേ അണുബാധയെ തുടർന്ന് നാട്ടിലെത്തി ദീർഘകാലം ചികിത്സയിലായിരുന്നു. തുടർന്ന് രോഗം ഭേദമായതിനെ തുടർന്നു വീണ്ടും വിദേശത്തേക്ക് പോയി. എന്നാൽ ഇപ്പോൾ ഗുരുതരമായ വൃക്കരോഗം ബാധിച്ചു വീണ്ടും മടങ്ങിപ്പോരുകയായിരുന്നു.
ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യേണ്ടി വരുന്ന ഹംസക്ക് വൻ തുകയാണ് ചികിത്സക്കായി ചെലവിടേണ്ടി വരുന്നത്. ഇതിനിടക്ക് ഹൃദ്രോഗിയായ ഭാര്യക്ക് ഹൃദയ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു.
കൂടെയുള്ള ഭാര്യാമാതാവും ഗുരുതര രോഗം ബാധിച്ചു കിടപ്പിലാണ്. നാട്ടിലെ സുമനസ്സുകളുടെയും മറ്റും സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്.
ഏക മകൻ വിദേശത്താണെങ്കിലും കാര്യമായ ജോലി ഒന്നുമില്ലാത്തത് കാരണം ചികിത്സാ ചെലവ് വഹിക്കാൻ മകനും പ്രയാസപ്പെടുകയാണ്. ഹംസയുടേയും ഭാര്യ ഖദീജയുടേയും പേരിൽ മാറഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0594053000009652, IFSC: SIBL 0000594. ഫോൺ: 9895957600.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.