സൈബർ സെല്ലെന്ന വ്യാജേന സ്ത്രീകൾക്ക് ഫോൺവിളി; ജാഗ്രത വേണമെന്ന് പൊലീസ്
text_fieldsമലപ്പുറം: സൈബർ സെല്ലെന്ന വ്യാജേന സ്ത്രീകൾക്ക് ഫോൺവിളിക്കുന്ന സംഭവങ്ങളിൽ ജാഗ്രത വേണമെന്ന് പൊലീസിെൻറ മുന്നറിയിപ്പ്.
ഇൗ അടുത്ത കാലത്തായി വിവിധ നെറ്റ് നമ്പറുകളിൽനിന്ന് സൈബർ സെല്ലിൽനിന്നാണെന്ന വ്യാജേന സ്ത്രീകളുടെ ഫോണിലേക്ക് വിളിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് മോശമായ പലകാര്യങ്ങളും ഡൗൺലോഡ് ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പല വിളികളും.
ഇതിെൻറ പേരിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും മറ്റു പല സ്വകാര്യ വിവരങ്ങൾ ആവശ്യെപ്പടുകയും ചെയ്യുന്നുണ്ട്. വീട്ടിലെ അംഗങ്ങളെ ഫോണിലേക്ക് വിളിച്ചും ഭീഷണിപ്പെടുത്തുന്നുണ്ട്. നെറ്റ് നമ്പറുകളിൽനിന്ന് ഒരിക്കലും െപാലീസോ സൈബൽ സെല്ലോ വിളിക്കില്ലെന്നറിയാതെ പലരും ഇത്തരത്തിൽ കബളിക്കപ്പെടുന്നുണ്ട്.
ഇത്തരത്തിൽ വരുന്ന കാളുകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഒരും കാരണവശാലും വ്യക്തിവിവരങ്ങളോ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങേളാ ഒന്നുംതന്നെ കൈമാറരുതെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.