കർഷകദ്രോഹ ബില്ലിനെതിരെ രോഷം കത്തുന്നു
text_fieldsപത്തിരിപ്പാല: കർഷകദ്രോഹ ബില്ല് അവതരിപ്പിച്ച ബി.ജെ.പി സർക്കാറിെൻറ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടവരമ്പത്ത് പ്രതിഷേധ സമരം നടത്തി. നൂറുകണക്കിന് പേർ പങ്കെടുത്തു. മങ്കര കണ്ണമ്പരിയാരത്തുനിന്ന് ജില്ല പ്രസിഡൻറ് ഫിറോസ് ബാബുവിെൻറ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനവുമായിട്ടാണ് നെൽ വയലിലെത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, ജില്ല ഭാരവാഹികളായ രോഹിത് കൃഷ്ണ, കെ. മിൻഹാസ്, അരുൺകുമാർ പാലക്കുറുശ്ശി, വി.എസ്. വിജീഷ്, സി. വിഷ്ണു, എൻ.ആർ. രഞ്ജിത്, ജിതേഷ് നാരായണൻ, ഡി.സി.സി ജനറൽ എം.എൻ. സെക്രട്ടറി ഗോകുൽദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അബ്ദുൽ സത്താർ, എൻ.കെ. അഖിൽ, പി.യു. സുബൈർ തുടങ്ങിയവർ സംസാരിച്ചു.
വടവന്നൂർ: കർഷകവിരുദ്ധ ബില്ലിനെതിരെ കിസാൻ കോൺഗ്രസിെൻറ നേതൃത്വത്തിൽ വടവന്നൂർ ടൗണിൽ നടന്ന പ്രതിഷേധ പരിപാടി നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു.
പുതുശ്ശേരി: യൂത്ത് കോണ്ഗ്രസ് പുതുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടവരമ്പത്ത് കാർഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി. മുരുകാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ആലത്തൂർ: തരൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസിെൻറ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ല ചെയർമാൻ ആർ.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശിവനാരായണൻ അധ്യക്ഷത വഹിച്ചു. അജിത് കുമാർ, പി. ശിവാനന്ദൻ, ജനാർദനൻ, എം. സൈദ് മുഹമ്മദ്, മണി, മണികണ്ഠൻ, അജ്മൽ, സി. അജീഷ്, കെ. ശ്രീജിത്ത്, രാജീവ് എന്നിവർ സംസാരിച്ചു.
മുണ്ടൂർ: കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി കർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് എ.സി. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി. ശിവരാജൻ ഉദ്ഘാടനം നിർവഹിച്ചു.
ആലത്തൂർ: കാർഷിക ദ്രോഹ ബില്ലിനെതിരെയും, കർഷകരെ കോർപറേറ്റുകൾക്ക് അടിയറവു വെയ്ക്കുന്ന കേന്ദ്ര സർക്കാറിെൻറ നയങ്ങൾക്കെതിരെയും കർഷക കോൺഗ്രസ് ആലത്തൂർ മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫിസിന് മുമ്പിൽ പ്രതിക്ഷേധ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എം. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി. സുന്ദരൻ അധ്യക്ഷത വഹിച്ചു. ജെ. ജാഫർ, കെ. സതീഷ്, എ. അലാവുദീൻ, എച്ച്. ഷംസുദ്ദീൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പത്തിരിപ്പാല: വെൽഫയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തിരിപ്പാലയിൽ പ്രതിഷേധ പ്രകടനം നടത്തി. വിവിധ തരം നാടൻപച്ചക്കറികൾ കയ്യിലേന്തിയാണ് പ്രതിഷേധം.
ജില്ല ഉപാധ്യക്ഷൻ പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം കെ.പി. ചാമുണ്ണി അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലം പ്രസിഡണ്ട് ശംസുദ്ദീൻ മാങ്കുറുശി, ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി മുഹമ്മദ് ഉസ്മാൻ, വി.പി.മുഹമമതലി, ജാഫർ പത്തിരിപ്പാല, ഉമർ ഫാറൂക്, അബ്ദുൾ റഹിമാൻ, ഇക്ബാൽ, മുജീബുറഹിമാൻ, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.