ഫാത്തിമയും സഹോദരനും ഇനി കടത്തിണ്ണയിൽ അന്തിയുറങ്ങേണ്ട
text_fieldsപൊന്നാനി: ശക്തമായ കാറ്റിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരക്ക് മുകളിലേക്ക് നിലംപതിക്കാറായ മരത്തെക്കുറിച്ചോർത്ത് ഇനി ഫാത്തിമയും അസുഖ ബാധിതനായ സഹോദരനും ഇനി കടത്തിണ്ണയിൽ അന്തിയുറങ്ങില്ല.
ജീവന് ഭീഷണിയായി നിലനിന്നിരുന്ന തണൽമരം മുറിച്ചുമാറ്റാൻ ഒടുവിൽ അധികൃതർ തീരുമാനിച്ചു. ഇവരുടെ ദുരവസ്ഥയെക്കുറിച്ച് 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു.
ഇതേത്തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. മരം മുറിക്കുന്നതിന് മുന്നോടിയായി ഇരുവരെയും നഗരസഭയുടെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനി കുണ്ടുകടവ് ജങ്ഷനിലാണ് സ്വയം രക്ഷക്കായി പുത്തൻപുരയിൽ ഫാത്തിമ കൊടും മഴയിലും കടത്തിണ്ണയെ ആശ്രയിച്ചിരുന്നത്.
പൊന്നാനി കുണ്ടുകടവ് റോഡിൽ പുളിക്കക്കടവ് പെട്രോൾ പമ്പിന് സമീപമാണ് ഏതുനിമിഷവും വീഴാവുന്ന രീതിയിൽ കൂറ്റൻ മരം നിൽക്കുന്നത്. മരത്തിെൻറ കടഭാഗം ഒരുവശത്തേക്ക് ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന പാതയോരത്ത് താൽക്കാലികമായി കെട്ടിമറച്ച കുടിലിലാണ് ഫാത്തിമയും സഹോദരനും കഴിയുന്നത്.
മരം മുറിച്ചുമാറ്റണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മഴയിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയതിനെത്തുടർന്ന് വൈദ്യുതി കമ്പികൾക്ക് ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി മരത്തിെൻറ കൊമ്പുകൾ മാത്രം മുറിച്ചുമാറ്റിയിരുന്നു. മരം പൂർണമായും മുറിച്ചുമാറ്റിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.