ലോക്ഡൗണിൽ ഫാത്തിമ സ്വന്തമാക്കിയത് 30 അന്താരാഷ്ട്ര കോഴ്സ് സർട്ടിഫിക്കറ്റ്
text_fieldsമമ്പാട്: ലോക്ഡൗൺ കാലം ഫലപ്രദമായി പ്രയോജനപ്പെടുത്തി ഭാവി വളർച്ചക്കും ഉന്നമനത്തിനുമായി െചലവഴിച്ചവരുടെ ഗണത്തിൽ തീർച്ചയായും ചേർക്കാവുന്ന പേരാണ് അബൂദബി ഇന്ത്യൻ സ്കൂൾ പത്താംതരം വിദ്യാർഥിനി ഫാത്തിമയുടെത്.
40 ദിവസത്തെ പരിശ്രമഫലമായി ലോകത്തെ മികച്ച സർവകലാശാലകളുടെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ പൂർത്തീകരിച്ച് ഫാത്തിമ നേടിയത് 30 സർട്ടിഫിക്കറ്റുകളാണ്. കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പൂർവ വിദ്യാർഥി സംഘടന, പിതാവ് നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഇത്രയധികം സർട്ടിഫിക്കറ്റുകൾ സമ്പാദിക്കാൻ സഹായിച്ചത്.
ലോകത്തിലെ പ്രശസ്ത സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾ 'കോഴ്സെറ' എന്ന സൗജന്യ ഓൺലൈൻ പഠന സംവിധാനം വഴിയാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലിെൻറയും മമ്പാട് സ്വദേശിനി ലമീസ് കോട്ടയുടെയും മകൾ ഫാത്തിമ പൂർത്തിയാക്കിയത്.
രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങി ആദ്യ സർട്ടിഫിക്കറ്റ് ലഭിച്ചത് ജൂലൈ 14നായിരുന്നു.
ലോകോത്തര സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടർന്നുകൊണ്ടേയിരുന്നു. ആഗസ്റ്റ് 24നകം 30 ഓൺലൈൻ കോഴ്സുകൾ പൂർത്തീകരിച്ച് വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചു. യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കാലിഫോർണിയ, യൂനിവേഴ്സിറ്റി ഓഫ് കോപൻ േഹഗൻ, സാൻഡിയാഗോ സർവകലാശാല കാലിഫോർണിയ, ടൊേറാെൻറാ സർവകലാശാല എന്നിവ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ സർവകലാശാലകളിൽ ചിലതുമാത്രം.
പത്താം ക്ലാസ് വിദ്യാർഥി ഇത്രയധികം കോഴ്സ് പൂർത്തിയാക്കുന്നത് അസാധാരണമാണെന്നാണ് പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് പറയുന്നത്. അബൂദബി ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഇഫ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.