മഴവെള്ളപ്പാച്ചിൽ ദുരിതത്തിന് ഇനി പരിഹാരമാകും
text_fieldsപള്ളിക്കൽ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കുത്തിയൊലിച്ചുവരുന്ന മഴവെള്ളം തിരിച്ചുവിടുന്നതിന് അഴനിക്കാട് ഭാഗത്ത് ഡ്രൈനേജ് സ്ഥാപിക്കാനും കരിപ്പൂർ ജി.എം.എൽ.പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി നടത്താനും വിമാനത്താവള ഫണ്ടിൽ നിന്നും ധനസഹായം. ഇരുപദ്ധതികൾക്കുമായി കരിപ്പൂർ വിമാനത്താവളത്തിന്റെ സി.എസ്. ആർ ഫണ്ടിൽനിന്നും സാമ്പത്തിക സഹായം അനുവദിച്ചതായി കലക്ടർ അറിയിച്ചു.
മഴക്കാലത്ത് റൺവേയിൽ നിന്നുള്ള വെള്ളം ഒഴുകി എത്തുന്നതിനാൽ അഴനിക്കാട്, പൂക്കുത്ത്, നരിവെട്ടിച്ചാൽ എന്നീ പ്രദേശവാസികൾ ഏറെക്കാലമായി ദുരിതം അനുഭവിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി നിരവധി തവണ എയർപോർട്ട് അതികൃതരോടും കലക്ടറോടും ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ അഴനിക്കാട് പ്രദേശത്ത് ഡ്രൈനേജ് നിർമിക്കാൻ മൂന്ന് കോടി രൂപയുടെ പ്രൊപ്പോസൽ പഞ്ചായത്ത് നൽകിയിരുന്നു. പഞ്ചായത്തിലെ രണ്ടു പദ്ധതികളുടെയും പ്രൊജക്ട് റിപ്പോർട്ടും കോസ്റ്റ് എസ്റ്റിമേറ്റും ഉടനെ തയാറാക്കി ബന്ധപ്പെവട്ടവർക്ക് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് വ്യക്തമാക്കി. ജില്ല വെറ്ററിനറി കേന്ദ്രത്തിന് വാഹനം, നിലമ്പൂരിലെ ബ്ലഡ് സെന്ററിന് പുതിയ ബ്ലഡ് ട്രാൻസ്പോർട്ട് വാഹനം, കോട്ടക്കൽ ഗവ. വിമൻസ് പൊളിടെക്നിക് കോളജിന് പ്രോഡക്റ്റ് ഡെവലമെന്റ് സെന്റർ എന്നിവയാണ് ജില്ലയിലെ മറ്റു പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.