തടവില്‍ കഴിയുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ തുക 30,000, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു ലക്ഷം രൂപയും
text_fieldsമലപ്പുറം: ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ തുക 30,000 രൂപയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയുമാക്കിയതായി ജില്ല പ്രൊബേഷന്‍ ഓഫിസര്‍ അറിയിച്ചു. അഞ്ചുവര്‍ഷ കാലയളവിലോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്കാണ് സ്വയം തൊഴിലിനുള്ള ഒറ്റത്തവണ ധനസഹായമായി 30,000 രൂപ നല്‍കുന്നത്. ഈ തുക തിരിച്ചടക്കേണ്ടതില്ല.
ജയിലില്‍ കഴിയുന്നവരുടെ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹം കഴിക്കാത്ത മകനോ, വിവാഹം കഴിക്കാത്തതോ വിവാഹമോചനം നേടിയിട്ടുള്ളതോ ആയ മകള്‍ക്കോ, 55 വയസ്സ് ആകാത്ത പിതാവിനോ മാതാവിനോ ധനസഹായത്തിനായി ജില്ല പ്രൊബേഷന്‍ ഓഫിസുകള്‍ വഴി അപേക്ഷിക്കാം. ആശ്രിതരില്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുണ്ടെങ്കില്‍ അവരുടെ വിദ്യാഭ്യാസ സഹായത്തിനു സാമൂഹികനീതി വകുപ്പ് ജില്ല പ്രൊബേഷന്‍ ഓഫിസുകള്‍ വഴി ധനസഹായം നല്കുന്ന പദ്ധതിയുമുണ്ട്.
അംഗൻവാടി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികള്‍ക്ക് പഠിക്കുന്ന ക്ലാസുകള്‍ക്ക് അനുസൃതമായി 300 രൂപ മുതല്‍ 1500 രൂപ വരെ മാസത്തില്‍ നല്കി കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ വികസനവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഫോണ്‍: 9447243009.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.