തിരൂർക്കാട് ഓട്ടോ കെയർ സ്ഥാപനത്തിൽ തീപിടിത്തം; ഏഴ് കാറുകൾ കത്തിനശിച്ചു
text_fieldsതീപിടിത്തം അഗ്നിരക്ഷ സേനയും സിവിൽ ഡിഫൻസ് സംഘവും ചേർന്ന് അണക്കാൻ ശ്രമിക്കുന്നു
പെരിന്തൽമണ്ണ: തിരൂർക്കാട് വാഹനങ്ങളുടെ പെയിന്റിങ് നടത്തുന്ന ഓട്ടോ കെയർ സ്ഥാപനത്തിൽ തീപിടിത്തം. ഏഴ് കാറുകൾ കത്തിനശിച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷ സേനയുടേയും സിവിൽ ഡിഫൻസ് വളന്റിയർമാരുടെയും അവസരോചിത ഇടപെടലിൽ കൂടുതൽ നഷ്ടങ്ങളില്ലാതെ തീയണക്കാനായി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് തീപടർന്നത്. രാത്രി 11.30നാണ് തീ പൂർണമായി അണച്ചത്.
സ്ഥാപനത്തിന് അകത്ത് നിർത്തിയിരുന്ന ഏഴ് കാറുകളാണ് കത്തി നശിച്ചത്. തീ പടർന്നു തുടങ്ങിയപ്പോഴേക്കും അകത്തെ പത്തോളം വാഹനങ്ങൾ പുറത്തിറക്കാനായത് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു. പെരിന്തൽമണ്ണയിൽ നിന്ന് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ രണ്ടും മലപ്പുറത്ത് നിന്നും രണ്ടുമടക്കം നാലു ഫയർ ഫയർ യൂനിറ്റ് എത്തിയാണ് തീയണച്ചത്. സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ അൻവർ ശാന്തപുരം, പോസ്റ്റ് വാർഡൻ ശിഹാബുദ്ദീൻ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അൻവർ എന്നിവരുടെ നേതൃത്വത്തിൽ പതിനെട്ടോളം സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചു വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.