Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​ബ​ദ്ധ​ത്തി​ൽ...

അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീണയാൾക്ക് രക്ഷകരായി അഗ്നി രക്ഷാസേന

text_fields
bookmark_border
അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീണയാൾക്ക് രക്ഷകരായി അഗ്നി രക്ഷാസേന
cancel
camera_alt

മ​ക്ക​ര​പ്പ​റ​മ്പ് അ​മ്പ​ല​പ്പ​ടി​യി​ൽ കി​ണ​റ്റി​ൽ വീ​ണ​യാ​ളെ അ​ഗ്നിരക്ഷാസേ​ന പു​റ​ത്തെ​ത്തി​ച്ച​പ്പോ​ൽ

മ​ല​പ്പു​റം: അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ​യാ​ളെ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാസേ​ന ര​ക്ഷി​ച്ച്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നാ​സ​ർ (58) എ​ന്ന​യാ​ളാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ക്ക​ര​പ്പ​റ​മ്പ് അ​മ്പ​ല​പ്പ​ടി ഹൈ​സ്കൂ​ളി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. രാ​ത്രി കി​ണ​റ്റി​ൽ വീ​ണ ഇ​യാ​ളെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​ർ ക​ണ്ട​ത്.

എ​ട്ട്​ മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര​ക്കൊ​പ്പം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യം സ്വ​േ​​ദ​ശി​യാ​യ നാ​സ​ർ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​മ്പ​ല​പ്പ​ടി​യി​ലെ ക്വാ​ർ​ട്ടേ​ഴ്​​സി​ൽ ത​നി​ച്ചാ​ണ്​ താ​മ​സം. കൂ​ലി​വേ​ല ചെ​യ്താ​ണ്​ ജീ​വി​തം.

ഇ​യാ​ൾ സ​മീ​പ​ത്ത്​ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തും മ​തി​ൽ ചാ​ടി​കി​ട​ക്കു​ന്ന​തു​മാ​യ സി.​സി ടി.​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മ​ല​പ്പു​റം ഫ​യ​ർ സ്​​റ്റേ​ഷ​നി​ലെ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പോ​ൾ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സീ​നി​യ​ർ ഫ​യ​ർ ആ​ൻഡ് റ​സ്ക്യു ഓ​ഫി​സ​ർ മു​ഹ​മ്മ​ദ​ലി, ഫ​യ​ർ ആ​ൻഡ്റ​സ്ക്യു ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ഷി​ബി​ൻ, അ​ഭി​ലാ​ഷ്, സു​ധീ​ഷ്, ശ്രു​തി, ശ​ര​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire forceman fell into wellMalapuram
News Summary - Fire force rescued a man who accidentally fell into a well
Next Story