ടാറിലകപ്പെട്ട പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർ ഉദ്യോഗസ്ഥർ
text_fieldsപുലാമന്തോൾ: ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി പട്ടാമ്പി ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥർ. വിളയൂർ-ചുണ്ടമ്പറ്റ റോഡ് നവീകരണത്തിനായി വിളയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഇറക്കിയ വീപ്പകൾ മറിഞ്ഞ് ഒഴുകിയ ടാറിലാണ് പട്ടിക്കുഞ്ഞുങ്ങൾ അകപ്പെട്ടത്.
രക്ഷിക്കാൻ സ്കൂൾ ജീവനക്കാരും അധ്യാപകരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ പട്ടാമ്പി ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അസി. ഓഫിസർ സുരേഷ്, ഫയർ ഓഫിസർ ഷൈജു, ഡ്രൈവർ മഹേഷ്, ഹോംഗാർഡ് ദയാനന്ദൻ, സിവിൽ ഡിഫൻസ് അംഗം കൈപ്പുറം അബ്ബാസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.