ദുരന്തങ്ങൾ നേരിടാന്‍ പുതിയ വാഹനങ്ങളുമായി മലപ്പുറം ഫയർ ഫോഴ്സ്
text_fieldsമലപ്പുറം: ദുരന്തങ്ങള്‍ നേരിടാന്‍ ആധുനിക സംവിധാനങ്ങളടങ്ങിയ വാഹനങ്ങളുമായി മലപ്പുറം ഫയർ ഫോഴ്സ് (അഗ്നിരക്ഷ സേന). സേനയെ ആധുനികവത്കരിക്കുന്നതിെൻറ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച പുതിയ ഫോം ടെന്‍ഡറും ബൊലേറോ വാഹനവും മലപ്പുറം ഫയർ യൂനിറ്റിലെത്തി.
പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഫയര്‍ സ്റ്റേഷന് പരിസരത്ത് പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. വ്യവസായ ശാലകളിലും മറ്റുമുണ്ടാവുന്ന ദുര്‍ഘടമായ ഓയില്‍ ഫയര്‍ പോലുള്ള അഗ്നിബാധ വളരെ പെട്ടെന്ന് അണക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫോം ടെന്‍ഡര്‍. 4,250 ലിറ്റര്‍ വെള്ളവും 750 ലിറ്റര്‍ ഫോമും സംഭരിക്കാന്‍ ശേഷിയുള്ള വാഹനത്തില്‍നിന്ന് നേരിട്ട് തീയണക്കാന്‍ പറ്റുന്ന ഫിക്സഡ് മോണിറ്ററോട് കൂടിയുള്ളതാണ് പുതിയ ഫോം ടെന്‍ഡര്‍.
സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാര്‍ക്കുള്ള യൂനിഫോം നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി ചടങ്ങില്‍ വിതരണം ചെയ്തു. മലപ്പുറം ഫയര്‍ ഓഫിസര്‍ ടി. അനൂപ് അധ്യക്ഷത വഹിച്ചു. സ്റ്റേഷന് ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫിസര്‍ സി. ശിവശങ്കരന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ബി. വിജയകുമാര്‍, കെ. പ്രതീഷ് മറ്റു സേനാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലേക്ക് പുതിയ വാഹനം
പെരിന്തൽമണ്ണ: ഫയർ ആൻഡ് െറസ്ക്യൂ യൂനിറ്റിൽ പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിട്ടി വെഹിക്കിൾ (എം.യു.വി)യുടെ ഫ്ലാഗ്ഓഫും സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് അനുവദിച്ച യൂനിഫോം വിതരണവും ഞായറാഴ്ച 12.30ന് നടക്കും. അപകടസ്ഥലത്തേക്ക് റെസ്ക്യൂ ഉപകരണങ്ങൾ, കൂടുതൽ റബർ ബോട്ട്, ഔട്ട് ബോർഡ് എൻജിൻ ഉപകരണങ്ങൾ എത്തിക്കുന്നതിന് ഈ വാഹനം ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.