കാലിക്കറ്റ് സർവകലാശാലയിൽ ഡേ കെയർ ആദ്യഘട്ട നിർമാണപ്രവൃത്തി തുടങ്ങി
text_fieldsതേഞ്ഞിപ്പലം: മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അല്ലാത്തവർക്കുമായി പ്രത്യേക സൗകര്യങ്ങളുമായി ഡേ കെയർ സെന്റർ സ്ഥാപിക്കാൻ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിർമാണപ്രവൃത്തി തുടങ്ങി. 8,650 ചതുരശ്ര അടിയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
സർക്കാർ പദ്ധതി വിഹിതമായി അനുവദിച്ച 2.30 കോടി രൂപ വിനിയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി. കെട്ടിടത്തിന്റെ ഫൗണ്ടേഷൻ പ്രവൃത്തിയാണ് നിലവിൽ തുടരുന്നത്.
ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കളിമുറികൾ, ഭക്ഷണഹാൾ, ശൗചിാലയങ്ങൾ, വിശ്രമിക്കാനും ഉറങ്ങാനുമായി സൗകര്യം, പാലൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് പ്രത്യേകം പ്രത്യേകമായി ഒരുക്കുന്നത്. ഭിന്നശേഷിക്കാർക്ക് സ്പെഷൽ എജുക്കേഷൻ കേന്ദ്രം പ്രത്യേകമായി സജ്ജീകരിക്കും. സർവകലാശാല എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി. എട്ട് മാസത്തിനകം ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സർവകലാശാല എൻജിനീയർ ജയൻ പാടശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.