പൊന്നാനി കോൾ മേഖലയിൽ വെള്ളക്കെട്ട്: 4000 ഏക്കർ പുഞ്ചകൊയ്ത്ത് പ്രതിസന്ധിയിൽ
text_fieldsമാറഞ്ചേരി: വേനൽമഴയിൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് തുടരുന്നത് മൂലം പൊന്നാനി കോളിലെ പുഞ്ച കൊയ്ത്ത് പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ്പുഞ്ച കൃഷി വെള്ളത്തിലായത്. ഇനിയും 4000 ഏക്കറോളം കൊയ്ത്തു തീർക്കാനുണ്ട്.
പൊന്നാനി കോൾ മേഖലയിൽ ഉൾപ്പെടുന്ന നരണി പുഴ-കുമ്മി പാലം, മുല്ല മാട്, തേരാറ്റ് കായൽ, നൂണകടവ്, കടുകുഴി, ഉപ്പുങ്ങൽ, തുരുത്തുമ്മൽ, പരൂർ, വാവേൽ, ചിറ്റത്താഴം, പഴഞ്ഞി, പാറുക്കുഴി, മുതുവുമ്മൽ തുടങ്ങിയ കോൾ മേഖലയിലാണ് കൊയ്ത്തിന് പാകമായ പുഞ്ച കൊയ്യാനാകാത്ത നിലയിലുള്ളത്.
ഒരാഴ്ച മുമ്പ് തന്നെ കൊയ്യാൻ ആരംഭിച്ചെങ്കിലും ഇടക്ക് വരുന്ന മഴയിൽ കൃഷി വെള്ളത്തിലായത് കാരണം കൊയ്ത്തുയന്ത്രം ഇറക്കാൻ സാധിക്കാതെയായി. കൊയ്തെടുക്കാൻ വൈകിയതും വെള്ളക്കെട്ടും കാരണം പാടശേഖരങ്ങളിലെ നെല്ല് താഴെ വീഴാൻ തുടങ്ങി.
നെല്ലു വീണതോടെ കൊയ്തെടുക്കാൻ ഇരട്ടി സമയം വരുന്നതിനാൽ വാടകയിനത്തിൽ അധികതുക നൽകേണ്ട ഗതികേടിലാണ് കർഷകർ. വെള്ളക്കെട്ടിൽ താഴ്ന്നു പോകുമെന്ന് ഭീഷണിയെത്തുടർന്ന് കരയിൽ മാറ്റിയിരിക്കുകയാണ് കൊയ്ത്ത് യന്ത്രങ്ങൾ. വെള്ളക്കെട്ട് ഒഴിവാക്കാൻ മോേട്ടാർ ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നതെങ്കിലും തുടരെ മഴ പെയ്യുന്നത് കാരണം കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.