Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യവിഷബാധ:...

ഭക്ഷ്യവിഷബാധ: വെള്ളത്തിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം

text_fields
bookmark_border
ഭക്ഷ്യവിഷബാധ: വെള്ളത്തിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം
cancel
camera_alt

അ​രീ​പ്പാ​റ​യി​ലു​ണ്ടാ​യ ഭ​ക്ഷ്യവി​ഷ​ബാ​ധ​യെ തു​ട​ര്‍ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍നി​ന്ന്

തേ​ഞ്ഞി​പ്പ​ലം: ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ല്‍നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച തേ​ഞ്ഞി​പ്പ​ലം അ​രീ​പ്പാ​റ​യി​ലെ 67 പേ​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​തു​ട​ര്‍ന്ന് വീ​ട്ടി​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ന്‍ ഉ​പ​യാ​ഗി​ച്ച വെ​ള്ളം പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും ചി​കി​ത്സ ന​ല്‍കി. ഛര്‍ദി, വ​യ​റി​ള​ക്കം എ​ന്നി​വ റി​പ്പോ​ര്‍ട്ട് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​ന​ക്ക​ല​ങ്ങാ​ടി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി​യ​ത്. രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ഞ്ചു​പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​വി​ജി​ത്ത് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എം. ​സു​ലൈ​മാ​ന്‍, പി​യൂ​ഷ് അ​ണ്ടി​ശ്ശേ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എ​ന്‍. കു​ഞ്ഞാ​വ, എ.​പി. മു​ജീ​ബ്, വി​ജി​ത രാ​മ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​വാ​സു​ദേ​വ​ന്‍ തെ​ക്കും വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 14, 15, 16 വാ​ർ​ഡു​ക​ളി​ൽ ​ചൊ​വ്വാ​ഴ്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food poisoningcoliform bacteria
News Summary - Food poisoning: Presence of coliform bacteria in water
Next Story