ഓണ വിപണിയിൽ ഭക്ഷ്യശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ്
text_fieldsപെരുവള്ളൂർ: ഓണ വിപണിയിൽ ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ പെരുവള്ളൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ബേക്കറി ഉൽപന്നങ്ങൾ നിർമിക്കുന്നത് കണ്ടെത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചു. മലീമസമായ സാഹചര്യത്തിൽ കായ വറുത്തത് നിർമിക്കുന്ന ബേക്കറി യൂനിറ്റിനെതിരെയാണ് പെരുവള്ളൂർ ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ.എം.വി. ഫൗസിയയുടെ നിർദേശപ്രകാരം നടപടി എടുത്തത്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കേസെടുക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പാക്കിങ്ങിന് കൂട്ടിയിട്ട 13 കിലോയോളം കായ വറുത്തത് സ്ക്വാഡ് നശിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുശ്രീ പരിശോധനയിൽ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഡോക്ടർ ഫൗസിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.