ഫുട്ബാൾ: മലപ്പുറത്തിന് ആകാശത്തോളം ആവേശം
text_fieldsകളർ ടി.വി വന്നതിനുശേഷം നിങ്ങളുടെ ടീം കപ്പെടുത്തിട്ടുണ്ടോ എന്ന പരിഹാസം പലതവണ കേട്ട് തഴമ്പിച്ചവരാണ് അർജൻറീന ആരാധകർ. അധിക്ഷേപിച്ചവർക്കും കളിയാക്കിയവർക്കുമൊക്കെ 'കളറായി തന്നെ' മറുപടി കൊടുത്തിരിക്കുകയാണ് മെസ്സിയും കൂട്ടരും. കളർ ടി.വിയിലും സ്മാർട്ട് ഫോണിലുമൊക്കെ ഞങ്ങളുടെ വിജയം കൺകുളിർക്കെ കാണൂ എന്നാണ് മലപ്പുറത്തെ അർജൻറീന ആരാധകർ പറയുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഈ നേട്ടം അവർ ആഘോഷിക്കുക തന്നെ ചെയ്തു. നാട്ടിൻപുറങ്ങളിൽ 'വാമോസ് അർജൻറീന' വിളികൾ മുഴങ്ങി.
മലപ്പുറം: 28 വർഷങ്ങൾക്കിപ്പുറം അർജൻറീനയുടെ മണ്ണിലേക്ക് ഒരു കിരീടം തിരിച്ചെത്തുേമ്പാൾ ഫുട്ബാൾ ലോകത്തിനൊപ്പം മലപ്പുറത്തിനും ഇത് സുന്ദരനിമിഷങ്ങളാണ്. 1993ൽ ഇക്വഡോറിെൻറ മണ്ണിൽ മെക്സിക്കോയെ പരാജയെപ്പടുത്തിയതിന് ശേഷം വർഷങ്ങൾ നീണ്ട ഇടവേളക്ക് ഒടുവിൽ ആ മധുരകോപ വീണ്ടും ആൽബിസെലെസ്റ്റികളുടെ നാട്ടിലേക്ക്. അതും ചിരവൈരികളായ ബ്രസിലിനെ അവരുടെ മണ്ണിൽ റിയോഡിജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തി. വർഷങ്ങൾ നീണ്ട പരിഹാസത്തിനും കാത്തിരിപ്പുകൾക്കും ഒടുവിൽ 15ാം തവണയും കോപ അമേരിക്ക എന്ന കിരീടം അർജൻറീന സ്വന്തമാക്കിയപ്പോൾ ആരാധകർക്കും പുതിയ ആവേശം.
ആകാശത്തോളം ആവേശം
ഒരു കിരീടത്തിനായി ദാഹിച്ചു നടന്ന ലോക ഫുട്ബാളിലെ പ്രതാപശാലികളുടെ നാട്ടിേലക്കുതന്നെ കനകകിരീടം എത്തിയപ്പോൾ ജില്ലയുടെ പല ഭാഗങ്ങളിലും ആകാശത്തോളം ആവേശമായിരുന്നു. ലയണൽ സ്കലോനിയുടെ പാഠങ്ങളുമായി മാറക്കാനയിലെ പുൽത്തകിടിയിൽ അങ്കത്തിനിറങ്ങിയ ഡീഗോ മറഡോണയുടെ പിന്മുറക്കാർ ഒരു കിരീടം സ്വന്തമാക്കിയപ്പോൾ മറക്കാനാകാത്ത നിമിഷങ്ങളായി.
22ാം മിനിറ്റിൽ മൈതാന മധ്യത്തിൽനിന്ന് ഡി പോൾ നൽകിയ 48 മീറ്റർ ക്രോസ് പി.എസ്.ജി താരം ഡി മരിയ കൃത്യമായി കാനറികളുടെ വലയിലേക്ക് കയറിയതോടെ പിന്നീട് കാത്തിരിപ്പായിരുന്നു.
ഇൗ ഗോളിന് ശേഷമുള്ള 70 മിനിറ്റുകൾ മണിക്കൂറുകളുടെ നീളമായിരുന്നു ആരാധകർക്ക്. ഒടുവിൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ ഞായറാഴ്ച രാവിലെ സാധാരണ വിജനമായിരുന്ന തെരുവുകളെല്ലാം ഉണർന്നു. എല്ലായിടത്തും അർജൻറീനൻ ആരാധകരുെട ആഹ്ലാദ പ്രകടനങ്ങൾ, ബൈക്ക് റാലികൾ, അർജൻറീനയുടെ പതാകയും േജഴ്സിയുമായി പടക്കം െപാട്ടിച്ചും മധുരപലഹാരവും കേക്കുകളും വിതരണം ചെയ്തും സന്തോഷ നിമിഷങ്ങൾ അവർ ആഘോഷിച്ചു. ചിലയിടങ്ങളിൽ ബിരിയാണിയും തയാറാക്കി.
പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ സമൂഹമാധ്യമങ്ങളിലായിരുന്നു കൂടുതൽ ആഘോഷവും. അതിനിടെ, പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റത് സങ്കടകരമായി. അങ്ങാടികളില് കൂടിയിരുന്ന് വലിയ സ്ക്രീനുകളിലും ക്ലബുകളിലുമിരുന്ന് കളികാണാനുള്ള അവസരം ഇത്തവണയുണ്ടായില്ല. പകരം സ്വന്തം വീടുകളില് ടി.വിക്കും മൊബൈലിന് മുന്നിലും ഇരുന്ന് ഫുട്ബാളിെൻറ ആവേശത്തിലേക്ക് അലിയാനായിരുന്നു ഓരോ പന്തുകളി ആരാധകെൻറയും നിയോഗം.
ലോക്ഡൗണിനെ 'തോൽപിച്ച' നിമിഷങ്ങൾ
േലാകഫുട്ബാളിലെ മിന്നും താരം ലയണൽ മെസ്സി തെൻറ കരിയറിെൻറ അവസാനകാലത്ത് ഒരു അന്താരാഷ്ട്ര കിരീടം സ്വന്തം രാജ്യത്തിനായി നേടിയപ്പോൾ ആരാധകർക്കും അത് വലിയ സന്തോഷമാണ് സമ്മാനിച്ചത്. എയ്ഞ്ചൽ ഡി മരിയ എന്ന 'മാലാഖ'യിലൂടെ കാനറികളെ പരാജയപ്പെടുത്തി കിരീടത്തിനുടമായപ്പോൾ മെസ്സിയുടെ സന്തോഷ കണ്ണീരിനൊപ്പം കാൽപന്ത് കളിയെ സ്നേഹിച്ചവരും ഒന്ന് കരഞ്ഞു.
ഇൗ നിമിഷത്തിനായുള്ള കാത്തിരിപ്പായിരുന്നു അവർക്ക്. ഇതോടെ, ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് താൽക്കാലിക വിട.
ജില്ലയിലെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും വിജയം ആഘോഷിക്കാൻ അവർ ഒത്തുചേർന്നു. വർഷങ്ങൾ കണ്ടു മടുത്ത തോരാത്ത കണ്ണീരിനും പരിഹാസ വാക്കുകൾക്കും കുത്തുവാക്കുകൾക്കും ഒടുവിൽ ഒരു കിരീടം തേടി എത്തിയേപ്പാൾ ആവേശഭരിതരായിരുന്നു അവർ. പൊലീസും താൽക്കാലികമായി മൗനം പാലിച്ചതോടെ തങ്ങളുടെ ആഹ്ലാദനിമിഷങ്ങൾ ആഘോഷിച്ചു.
ഇക്കുറി സാമ്പാതാളമായിരുന്നില്ല
കലാശപ്പോരിൽ ഗാലറിയിൽ ആളനക്കമുണ്ടായപ്പോൾ അവിടെ ഉയർന്നത് സാമ്പാതാളമായിരുന്നില്ല, പകരം ഇറ്റലിയുടെ വിപ്ലവഗീതമായിരുന്ന ബെല്ലോചാവോയായിരുന്നു അവിടെ മുഴങ്ങിക്കേട്ടത്. രണ്ടാംലോക യുദ്ധത്തിൽ ജർമനിയുമായുള്ള യുദ്ധത്തിനായി പുറപ്പെട്ട ഇറ്റാലിയൻ സൈനികർക്ക് ആവേശം നൽകിയ ബെേല്ലാചാവോ എന്ന പാട്ടായിരുന്നു ഗാലറിയിൽ ഉയർന്നത്. മണി ഹീസ്റ്റ് എന്ന വെബ്സിരീസിലൂടെ വീണ്ടും ലോകപ്രശസ്തമായ ഗാനത്തിെൻറ താളമായിരുന്നു ചിരവൈരികളായ ബ്രസീലിനെ േനരിടുേമ്പാൾ അർജൻറീനൻ ആരാധകർ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.