നിര്‍ധന യുവതികൾക്ക് മംഗല്യമൊരുക്കി 'ഉസ്വ'
text_fieldsമലപ്പുറം: സുന്നി യുവജന സംഘം ഉസ്വ സമിതിക്ക് കീഴില്‍ പാണക്കാട് ജുമുഅത്ത് പള്ളിയിൽ സമൂഹ വിവാഹം നടത്തി. സമസ്ത ഉപാധ്യക്ഷനും എസ്.വൈ.എസ് പ്രസിഡന്റുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഉമറലി ശിഹാബ് തങ്ങള്‍ വെഡിങ് എയ്ഡ് (ഉസ്വ) ഉപസമിതിക്ക് കീഴില്‍ പത്തുപവന്‍ വീതം സ്വര്‍ണാഭരണം നല്‍കിയാണ് എല്ലാ വർഷവും നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം സംഘടിപ്പിക്കാറുള്ളത്. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഉസ്വ ചെയര്മാന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവർ നികാഹുകള്‍ക്ക് നേതൃത്വം നല്കി. എസ്.എം.എഫ് ജില്ല പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാർഥന നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയായി.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ല ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി, ടി.വി. ഇബ്രാഹീം എം.എല്‍.എ എന്നിവർ സ്വര്‍ണാഭരണം വിതരണം ചെയ്തു. എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും ഉസ്വ കണ്‍വീനര്‍ കെ. ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് നികാഹ് ഖുതുബയും നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.