സ്വാതന്ത്ര്യ സമര ഒാർമകളിൽ തച്ചനാട്ടുകരയിലെ ബ്രിട്ടീഷ് ബംഗ്ലാവ്
text_fieldsതച്ചനാട്ടുകര: പുതു തലമുറക്ക് അറിയാത്ത, ഒരു പക്ഷേ അത്രയേറെ വിസ്മൃതിയില്‍ ആണ്ട് പോയ ഓര്‍മകളാണ് തച്ചനാട്ടുകരയുടെ സ്വാതന്ത്ര്യ സമരചരിത്രം. ഖിലാഫത്ത് ലഹളയിലും ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്തതിനും ജയില്‍ ശിക്ഷയും നാടുകടത്തലും അനുഭവിച്ചവര്‍ ഒട്ടേറെ. പക്ഷേ ഇവര്‍ക്കായി ഒരു സ്മാരകം ഉയര്‍ന്നില്ല.
ഖിലാഫത്ത് പൊട്ടിപ്പുറപ്പെട്ട സമയത്ത് സമരക്കാരെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച ഗൂര്‍ഖ റെജിമെൻറിെൻറ വെടിയേറ്റ് ചളപ്പറമ്പു കുഞ്ഞാപ്പ എന്നയാള്‍ രക്തസാക്ഷിയായി. ലഹളയുടെ മറവില്‍ സാമൂഹികദ്രോഹികള്‍ ചെത്തല്ലൂര്‍ ഭാഗത്തെ അത്തിപ്പറ്റ, പുതുമനശേരി ഹിന്ദു മനകള്‍ ആക്രമിക്കുമെന്ന നില വന്നപ്പോള്‍ കരിങ്കല്ലത്താണി, പൂവത്താണി ഭാഗത്തെ മുസ്ലിം കുടുംബങ്ങള്‍ ഇവര്‍ക്ക് സംരക്ഷണം നൽകിയെന്നതും ശ്രദ്ധേയമാണ്. ലഹളക്കാരെയും അവരെ സഹായിച്ചവരെയും വിചാരണ ചെയ്യാനായി ബ്രിട്ടിഷ് കലക്ടര്‍ നാട്ടുകല്ലില്‍ ക്യാമ്പ് ചെയ്തിരുന്നു.
വിചാരണക്കായി നിര്‍മിച്ച ബംഗ്ലാവ് ഇന്നുമുണ്ട്. തച്ചനാട്ടുകര പി.എച്ച്.സി പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. കാരയില്‍ അബ്ദുല്ല ഹാജി, പുത്തനങ്ങാടി കിഴക്കെതലക്കല് അബ്ദുല്ല മുസ്ലിയാര്, പൊതിയില്‍ തോട്ടിപ്പരമ്പില് ആവുള്ള ഹാജി, പൊതിയില്‍ കുഞ്ഞയമു, ചളപ്പറമ്പു അഹമ്മദ്, പുളിയത്ത് കുഞ്ഞയമു, പുഴക്കല്‍ പോക്കര്, കൂടെങ്കലം അയമു, പട്ടംതോടി മമ്മു.., കല്ലായി വീരാന്‍, തച്ചകുന്നന് കുഞ്ഞാലന്‍, അഴകുവളപ്പില്‍ കുഞ്ഞയമു, കുറുമ്പോട്ടുതൊടി ഖാദര്‍, കലംപറമ്പില്‍ മമ്മു, കലംപറമ്പില്‍ അഹമ്മദ് എന്നിവരെ ആന്തമാന്‍ ദീപിലേക്ക് നാടുകടത്തി. ഇവരില്‍ പലരും അവിടെ മരിച്ചു. ചിലരൊക്കെ തിരിച്ചുവന്നു. ഇവരുടെയൊക്കെ അനന്തര തലമുറ ഇപ്പോഴും ഇവിടെ ഉണ്ട്.
ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്തതിനു നാട്ടുകല്‍ മുതിയില്‍ ഗോവിന്ദന് നായര്‍ക്ക് ലഭിച്ച പേരാണ് നാട്ടുകല്‍ ഗാന്ധി. മൂന്നു വർഷം ജയില്‍ ശിക്ഷ അനുഭവിച്ചു ഇദ്ദേഹം. സ്വാതന്ത്ര്യ സമര പെന്‍ഷനും താമ്രപത്രവും നല്കി സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ചെത്തല്ലൂര്‍ വാഴൻകണ്ടാത്തില് ശങ്കരനാരായണ വാര്യരും ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. കലംപറമ്പില്‍ മമ്മു, കലംപറമ്പില്‍ അഹമ്മദ്, അഴകുവളപ്പില്‍ കുഞ്ഞയമു എന്നിവരുടെ വിധവകള്‍ക്ക് സര്‍ക്കാര്‍ ആശ്രിത പെന്ഷന് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.