കാരാത്തോട് ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം നീക്കാൻ യന്ത്രമെത്തി
text_fieldsമലപ്പുറം: നഗരസഭയുടെ കാരാത്തോട് ട്രഞ്ചിങ് ഗ്രൗണ്ടിലെ മണ്ണിലടിഞ്ഞ മാലിന്യങ്ങൾ നീക്കാനുള്ള യന്ത്രമെത്തി. വ്യാഴാഴ്ച മുതൽ മാലിന്യം നീക്കി തുടങ്ങിയേക്കും. കാലങ്ങളായി ഗ്രൗണ്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കും. യന്ത്രം സ്ഥാപിത്ത് ഇതിനുള്ള ഒരുക്കങ്ങൾ ഏകദേശം കേന്ദ്രത്തിൽ പൂർത്തിയായി. തുടർന്ന് കാലങ്ങളായി മണ്ണിൽ മാലിന്യങ്ങൾ വേർതിരിച്ചെടുത്ത് വൃത്തിയാക്കി കയറ്റി അയക്കും.
നേരത്തെ ഇതിനായി സ്ഥലത്ത് പ്രഥാമിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്ന് താത്കാലികമായി പ്രവൃത്തികൾ വേഗത കുറച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് നീക്കം. ലോക ബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാരിൻറെ കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണു മാലിന്യങ്ങൾ ബയോ റെമീഡിയേഷനും ബയോ മൈനിങ്ങും നടത്തി നീക്കം ചെയ്യുന്നത്.
ട്രഞ്ചിങ് ഗ്രൗണ്ടിലെ 50 സെന്റ് സ്ഥലത്ത് 7,936 മെട്രിക് ടൺ മാലിന്യങ്ങളാണ് കൂട്ടിയിട്ടിരുന്നത്. ഇവ നീക്കാൻ നാലരക്കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. വർഷങ്ങളോളമായി ട്രഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞു കൂടിയ മാലിന്യം നാലടിയോളം താഴ്ചയിൽ കുഴിച്ചെടുത്തു വേർതിരിക്കുകയാണു ചെയ്യുന്നത്. പുണെ ആസ്ഥാനമായുള്ള എസ്.എം.എസ് ലിമിറ്റഡ് കമ്പനിയാണ് കരാർ ഏറ്റെടുത്തത്. ഭൂമിക്കടിയിൽ നിക്ഷേപിച്ച മാലിന്യങ്ങളെ പ്ലാസ്റ്റിക്, കല്ല്, കമ്പി, മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ച് മണ്ണ് മാത്രം ഇവിടെ നിക്ഷേപിച്ചു ബാക്കിയുള്ളവ ഇവിടെ നിന്ന് കൊണ്ടു പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.