വിദ്യാലയമുറ്റത്ത് ഒത്തുചേർന്നു, 39 വർഷത്തിന് ശേഷം
text_fieldsകൂട്ടിലങ്ങാടി: മങ്കട പള്ളിപ്പുറം ഗവ. ഹൈസ്കൂൾ 1984 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ ‘ഓർമ്മക്കായി ഇത്തിരിനേരം’ എന്ന പേരിൽ 39 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുചേർന്നു. ഗതകാല സ്മരണകൾ ഉണർത്തുന്ന പഴയ കാലത്തെ കുട്ടിക്കളികളും, കൽമദം, കടിച്ചാപറിച്ചി തുടങ്ങിയ പഴയകാല മിഠായികളും ഉപ്പിലിട്ടവ, അച്ചാറുകൾ എന്നിവയെല്ലാം പുനർജനിപ്പിച്ചു ഓർമ്മകൾ പങ്കുവെച്ചു. 90 പേർ പങ്കെടുത്ത സംഗമം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വി. മൻസൂർ അധ്യക്ഷത വഹിച്ചു. പി.പി. മൊയ്തീൻ, എൻ.കെ. കുഞ്ഞിമുഹമ്മദ്, സി. ഷൗക്കത്തലി, ശ്രീലത, സി.എച്ച്. ശറഫുദ്ദീൻ, സുഭാഷ്, ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.