ഗൗരിലക്ഷ്മിയും കുടുംബവും സഹായമഭ്യർഥിച്ച് പാണക്കാട്ടെത്തി
text_fieldsമലപ്പുറം: എസ്.എം.എ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കൊളപ്പുള്ളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് സഹായമഭ്യർഥിച്ച് മാതാപിതാക്കള്‍ പാണക്കാട്ടെത്തി. കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ മാതാപിതാക്കളായ ലിജുവും നിതയും മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട് രോഗവിവരം വിവരിച്ചു.
പല കുരുന്നുകള്‍ക്കും വേണ്ടി ഒന്നിച്ച കേരളം ഗൗരിലക്ഷ്മിക്കുവേണ്ടി ആത്മാര്‍ഥ സഹായം നല്‍കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് വന്ന് സഹായമഭ്യർഥിക്കുമ്പോള്‍ വലിയ പ്രതീക്ഷയുണ്ടെന്ന് അച്ഛന്‍ ലിജു പറഞ്ഞു. 16 കോടി രൂപ ആവശ്യമുള്ളിടത്ത് ആറരകോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. 10 ദിവസത്തിനുള്ളില്‍ ഒമ്പതര കോടിയോളം രൂപയാണ് ലഭ്യമാകേണ്ടത്.
വിദേശത്തു നിന്ന് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ജീൻതെറപ്പി നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഒന്നര വയസ്സുള്ളപ്പോൾ മുട്ടിലിഴയാനോ ഇരിക്കാനോ കഴിയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തിയത്.
രണ്ട് വയസ്സ് പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ വിവിധയിടങ്ങളില്‍ ഗൗരിലക്ഷ്മിക്കായി ധനസമാഹരണം നടക്കുന്നുണ്ട്. അംഗവൈകല്യമുള്ള ലിജുവിന്‍റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്‍റെ ഏക വരുമാനമാർഗം. തിങ്കളാഴ്ച മഞ്ചേരി -കോഴിക്കോട് റൂട്ടിലെ ബസുടമകള്‍ ഒരു ദിവസത്തെ വരുമാനം പൂർണമായി ഗൗരിലക്ഷ്മിക്കായാണ് മാറ്റിവെക്കുന്നത്.
തുക കണ്ടെത്താൻ ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും കുളപ്പുള്ളി പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിൽ ലിജു കെ.എൽ ന്റെ പേരിൽ 4302001700011823 അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. IFSC Code PUNB0430200. ഫോൺ: 9847200415. ഗൂഗിൾ പേ വഴിയും തുക അയയ്ക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.