ചട്ടിപ്പറമ്പിൽ ഡോക്ടർക്കും സഹോദരിക്കും നേരെ ഗുണ്ടാ സ്റ്റൈൽ ആക്രമണം
text_fieldsമലപ്പുറം: കോട്ടക്കൽ--പെരിന്തൽമണ്ണ റൂട്ടിലെ ചട്ടിപ്പറമ്പിൽ ഡോക്ടർക്കും സഹോദരിക്കും നേരെ യുവാക്കളുെട ഗുണ്ടാസ്റ്റൈൽ ആക്രമണം. ശനിയാഴ്ച ഉച്ച ഒന്നോടെയാണ് സംഭവം.
തിരൂർ ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് ബി.ഫാം പരീക്ഷക്ക് പോവുകയായിരുന്ന സഹോദരിക്കൊപ്പം കാറിൽ സഞ്ചരിച്ച തിരൂർ തലക്കടത്തൂർ സ്വദേശി പി. നിയാസിനെയാണ് (27) സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ ചേർന്ന് ആക്രമിച്ചത്. അമിതവേഗത്തിൽ കാർ സ്കൂട്ടറിനെ മറികടന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ഇവർ സഞ്ചരിച്ച കാറിെൻറ പിറകുവശത്ത് സ്കൂട്ടർ ഉപയോഗിച്ച് ഇടിപ്പിച്ച് മുന്നോെട്ടടുത്ത് കാറിെൻറ താക്കോൽ കൈക്കലാക്കുകയും മുഖത്ത് കുത്തുകയും തുടർച്ചയായി ആക്രമിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ നിയാസ് പറഞ്ഞു. സഹോദരിയെ പരീക്ഷക്ക് െകാണ്ടുപോവുകയാണെന്നും തടയരുതെന്നും പറെഞ്ഞങ്കിലും യുവാക്കൾ സമ്മതിച്ചില്ലെന്നും നിയാസ് പറഞ്ഞു.
സംഭവം കണ്ട് നാട്ടുകാർ ഒാടിക്കൂടിയപ്പോൾ കത്തിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഇവർ ശ്രമിച്ചെന്ന് ഡോക്ടറുടെയും സഹോദരിയുടെയും പരാതിയിൽ പറയുന്നു.
നാട്ടുകാർ കൂടിയതോടെ ആക്രമണം നടത്തിയ യുവാക്കൾ ഒാടിരക്ഷപ്പെട്ടു. നിയാസ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വണ്ടി തടഞ്ഞ് ആക്രമണം നടത്തിയതോടെ സഹോദരിക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ഒരുവർഷം നഷ്ടമായെന്നും നിയാസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി മലപ്പുറം സി.െഎ പ്രേംജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.