മലപ്പുറം ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 7301 ബിരുദ സീറ്റുകളെന്ന് മന്ത്രി നിയമസഭയിൽ
text_fieldsമലപ്പുറം: പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ബിരുദ പഠനം നടത്താൻ മലപ്പുറം ജില്ലയിൽ പൊതുമേഖലയിൽ 7301 സീറ്റുകളാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിയമസഭയിൽ അറിയിച്ചു.
നിലവില്‍ ഒമ്പത് സര്‍ക്കാര്‍, 20 എയ്ഡഡ് കോളജുകളാണുള്ളത്. സര്‍ക്കാര്‍ കോളജുകളില്‍ ബിരുദ പഠനത്തിന് 45 ബിരുദ കോഴ്സുകളിലായി 1810 പേര്‍ക്ക് പഠിക്കാൻ അവസരമുണ്ട്. എയ്ഡഡ് കോളജുകളില്‍ 5491 വിദ്യാർഥികള്‍ക്കും പഠിക്കാനാവുമെന്ന് എ.പി. അനിൽകുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
സ്വാശ്രയ മേഖലയിൽ വിവിധ വിഷയങ്ങളില്‍ ഉപരിപഠനത്തിനായി 25,000ത്തോളം സീറ്റുകള്‍ ജില്ലയിലുണ്ട്. 2550 സ്വാശ്രയ എൻജിനീയറിങ് സീറ്റുകളാണുള്ളത്.
ആയുര്‍വേദം ഉള്‍പ്പെടെയുള്ള മെഡിക്കള്‍ അനുബന്ധമായ കോഴ്സുകള്‍ പഠിക്കാനും അവസരമുണ്ട്. പോളിടെക്നിക്, ഐ.ടി.ഐ, ടി.ടി.സി മുതലായ കോഴ്സുകള്‍ക്കും അഡ്മിഷന് നേടാനുള്ള സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 64,331 കുട്ടികളാണ് ജില്ലയിൽ 12ാം ക്ലാസ് കഴിഞ്ഞതെന്നും 40,000ത്തോളം വിദ്യാർഥികള്‍ പുറത്തുനില്‍ക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച 6,977 കുട്ടികളിൽ മുഴുവൻ പേർക്കും പേലും ഫീസ് കൊടുക്കാതെ ഉപരിപഠനം നടത്താനാവാത്ത സ്ഥിതിയും അദ്ദേഹം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.