മലപ്പുറം കൈവിടാത്ത സുകൃതം ഉയർത്തിക്കാട്ടാം -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: ഉയർച്ചക്കും വളർച്ചക്കുമിടയിലും മലപ്പുറം കൈവിടാത്ത സുകൃതമാണ് ഈ നാടിന്റെ സ്നേഹവും സൗഹാർദവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഹാർമോണിയസ് കേരള ആ സുകൃതം ചർച്ചചെയ്യുന്ന വേദിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കോട്ടക്കലിൽ നാളെ നടക്കുന്ന മാധ്യമം ഹാർമോണിയസ് കേരളയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു ദേശത്തിന്റെ കഥ’ എന്നപേരിൽ ഹാർമോണിയസ് കേരളയിൽ നടക്കുന്ന സാഹോദര്യ സംഗമത്തിന്റെ ഉദ്ഘാടകനാണ് സാദിഖലി തങ്ങൾ.
പുറത്ത് പല പ്രചാരണങ്ങളുമുണ്ടെങ്കിലും മലപ്പുറത്തിന്റെ പൊതുചിത്രം സാമുദായിക സൗഹാർദത്തിന്റേതാണെന്ന് തങ്ങൾ പറഞ്ഞു. ഒരിക്കലെങ്കിലും മലപ്പുറത്ത് വന്നവർക്ക് ഈ നാടിന്റെ യഥാർഥ ചിത്രം കിട്ടും. എല്ലാവരും സ്നേഹവും സൗഹാർദവും പങ്കുവെക്കുന്ന ജനതയാണിവിടെ.
നഗരവത്കരണം നാടിന്റെ നൻമയെ കെടുത്തിയിട്ടില്ല. മനസ്സിന്റെ സൗന്ദര്യം, സ്നേഹത്തിന്റെ, ജീവകാരുണ്യത്തിന്റെ, സൗഹാർദത്തിന്റെ സൗന്ദര്യം ഈ നാടിനെ വേറിട്ടതാക്കുന്നു. ഈ സ്നേഹം ഉയർത്തിക്കാട്ടുന്ന ഹാർമോണിയസ് കേരള മലപ്പുറത്ത് നടത്തുന്നതിൽ സന്തോഷമുണ്ടെന്നും അതിന് മുൻകൈയെടുക്കുന്ന ‘മാധ്യമ’ത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.