ആരോഗ്യ ശുചിത്വ പരിശോധന കർശനം; സ്ഥാപനത്തിന് നോട്ടീസ് നൽകി
text_fieldsതേഞ്ഞിപ്പലം: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ആരോഗ്യ വിഭാഗത്തിന്റെ നോട്ടീസ്. ഹെൽത്തി കേരളയുടെ ഭാഗമായി നടത്തിയ ആരോഗ്യ ശുചിത്വ പരിശോധനയെ തുടർന്നാണ് നടപടി. തേഞ്ഞിപ്പലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാനും 2023ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.
കുടിവെള്ള സാമ്പിൾ പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ ലഭ്യമാക്കാത്ത ഭക്ഷണ ശാലകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതുൾപ്പെടെ നടപടി കൈക്കൊള്ളുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. എം. ശ്രീജിത്ത് വ്യക്തമാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റീന നായർ, കെ.എം. ജയൻ, ഇ.എച്ച്. അമൃത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.