കനത്ത മഴ: വള്ളുവമ്പ്രത്തും കോൽമണ്ണയിലും നാശം
text_fieldsമലപ്പുറം: കനത്ത മഴയെ തുടർന്ന് വള്ളുവമ്പ്രത്തും മലപ്പുറം കോൽമണ്ണയിലും വീടുകളുടെ സംരക്ഷണഭിത്തി തകർന്നു.
പൂക്കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ഹാഫ് വള്ളുവമ്പ്രത്താണ് കോൺഗ്രീറ്റിൽ നിർമിച്ച സംരക്ഷണ മതിൽ തകർന്ന് വീടുകൾ അപകടത്തിലായത്. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ശനിയാഴ്ച പുലർച്ച അേഞ്ചാടെയാണ് സംഭവം. അപകടത്തിൽ തൊട്ട് താഴെ സ്ഥിതി ചെയ്യുന്ന രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചു. സംഭവസ്ഥലം പി. ഉബൈദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. പി.വി. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡൻറ് കെ. ഇസ്മായീൽ, വാർഡം് അംഗം എം.ടി. അലി, വില്ലേജ് ഓഫിസർ ചുമതലയുള്ള ഉണ്ണി, പഞ്ചായത്ത് സെക്രട്ടറി രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
മലപ്പുറം നഗരസഭ വാർഡ് 33 കോൽമണ്ണ സ്വദേശി മുല്ലപ്പള്ളി സലീമിെൻറ വീട്ടുമുറ്റത്തെ സംരക്ഷണഭിത്തി തകർന്ന് നാശനഷ്ടങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.