പൈതൃക മ്യൂസിയ നിര്‍മാണം: ശിലാസ്ഥാപനം കഴിഞ്ഞ് അഞ്ച് മാസം; നിര്‍മാണം തുടങ്ങിയില്ല
text_fieldsതിരൂരങ്ങാടി: ചെമ്മാട് ഹജൂര്‍ കച്ചേരിയിലെ ജില്ല പൈതൃക മ്യൂസിയം ശിലാസ്ഥാപനം കഴിഞ്ഞ് അഞ്ച് മാസമായിട്ടും നിര്‍മാണം തുടങ്ങിയില്ല. കെട്ടിടം സംരക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ജീവനക്കാരനെ സര്‍ക്കാര്‍ പിന്‍വലിച്ചു.
കഴിഞ്ഞ ആഴ്ചയിലാണ് ഇവിടെ നിയമിതനായ കൊല്ലം സ്വദേശിയെ പിന്‍വലിച്ചത്. കാലാവധി തീര്‍ന്നതിനാലാണ് പിന്‍വലിച്ചതെന്ന് അധികൃതര്‍ പറയുന്നതെങ്കിലും കരാറടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്ക് പുതുക്കി നല്‍കാത്തത് നിര്‍മാണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണം.
യു.ഡി.എഫ് സര്‍ക്കാര്‍ ജില്ല പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ച ഹജൂര്‍ കച്ചേരി നവീകരണത്തിന് നാല് കോടി രൂപ അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയിലുള്ള 58 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം ഫെബ്രുവരി 11ന് അന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിച്ചിരുന്നു. ആ പ്രവൃത്തികളാണ് ഇത് വരെയും ആരംഭിക്കാത്തത്.
നിര്‍മാണത്തിനും നവീകരണത്തിനുമായി ഹജൂര്‍ കച്ചേരി കെട്ടിടവും അവ നിലനില്‍ക്കുന്ന 75 സെൻറ് സ്ഥലവും പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. ഇപ്പോൾ പൊലീസ് സ്റ്റേഷനിലെ പിടിച്ചെടുത്ത വാഹനങ്ങളും ഹജൂർ കച്ചേരി കോമ്പൗണ്ടിൽ കൊണ്ടിടുന്നുണ്ട്. നിർമാണം ഉടന്‍ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ജില്ല പൈതൃക സംരക്ഷണ സമിതി ചെയര്മാന് യു.എ. റസാഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.