മലബാർ വിപ്ലവത്തിൽ തിരൂരങ്ങാടിയുടെ പങ്ക് അന്വേഷിച്ച് ഹെറിറ്റേജ് വാക്
text_fieldsമലപ്പുറം: ലാം നോളജ് സെന്ററിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. ലോകസഞ്ചാരി ഇബ്നു ബത്തൂത്തയുടെ കാലം മുതൽ 1921 ലെ മലബാർ വിപ്ലവത്തിൻ്റെ ത്യാഗോജ്വല കാലഘട്ടമടക്കമുള്ളവയിലെ തിരൂരങ്ങാടിയുടെ പങ്ക് തേടിയായിരുന്നു യാത്ര.
1921 മലബാർ വിപ്ലവത്തിൽ ബ്രിട്ടീഷ് സൈനികരും ആലി മുസ്ലിയാരുടെയും നേതൃതത്തിലുള്ള മാപ്പിള പോരാളികളും ഏട്ടുമുറ്റിയ ഹാജൂർ കച്ചേരിയിലെ മ്യൂസിയം, ബ്രിട്ടീഷ് സൈനികരുടെ ശവക്കല്ലറകൾ, ആലി മുസ്ലിയാർ അധ്യാപനം നടത്തിയിരുന്ന കിഴക്കേ പള്ളി, രണ്ട് നൂറ്റാണ്ട് പഴക്കമുള്ള മമ്പുറം തങ്ങളുടെ വീട്, മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ളതും ബ്രിട്ടീഷ് സൈന്യവുമായുള്ള മാപ്പിളമാരുടെ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചതുമായ തിരൂരങ്ങാടി ജുമാമസ്ജിദ്, കീരി പള്ളി, ബ്രിട്ടീഷുകാർ നിർമിച്ച കിണർ, ചേറൂർ ശുഹദാക്കളുടെ ഖബറിടം, ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കുന്ന തിരൂരങ്ങാടിയിലെ യംഗ് മെൻസ് ലൈബ്രറി, ഖിലാഫത്ത് - കോൺഗ്രസ് സെക്രട്ടറിയുടെ 150 വർഷത്തോളം പഴക്കമുള്ള വീട് തുടങ്ങിയവ സന്ദർശിച്ചു.
നൽപ്പതോളം പേർ പങ്കെടുത്ത വാക്കിന് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ സമീൽ ഇല്ലിക്കൽ, മലബാർ ചരിത്ര ഗവേഷകൻ ഡോ. അനീസുദ്ധീൻ അഹ്‌മദ് എന്നിവർ നേതൃത്വം നൽകി.
നേരത്തെ പൂക്കോട്ടൂർ, മലപ്പുറം ഭാഗങ്ങളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് നടത്തിയ ഹെറിറ്റേജ് വാക്കിൻ്റെ തുടർച്ചയായിരുന്നു ഈ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.