ഹയർസെക്കൻഡറി: അനങ്ങാപ്പാറ നയത്തിനെതിരെ നെല്ലിക്കാത്തളം വെച്ച് പ്രതിഷേധം
text_fieldsമലപ്പുറം: ഹയർസെക്കൻഡറി മേഖലയിൽ രണ്ടുപതിറ്റാണ്ടിലേറെയായി പരിഹാരമാവാതെ തുടരുന്ന പ്രശ്നങ്ങളിൽ അടിയന്തര പരിഹാരമാവശ്യപ്പെട്ട് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജൂനിയർ അധ്യാപക സ്ഥാനക്കയറ്റത്തിൽ മുൻ യു.ഡി.എഫ് സർക്കാർ കൈക്കൊണ്ട തീരുമാനം ഉത്തരവാകാതെ നീട്ടിക്കൊണ്ടുപോകുകയും പ്രിൻസിപ്പൽ നിയമനത്തിൽ ആവർത്തിച്ചുണ്ടായ കോടതി വിധികൾ നടപ്പാക്കാതെയും തുടരുന്ന സർക്കാറിെൻറ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതീകാത്മകമായി നെല്ലിക്കാത്തളം വെച്ചായിരുന്നു സമരം.
സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, വൈസ് പ്രസിഡൻറ് റോയിച്ചൻ ഡൊമനിക്, സംസ്ഥാന സെക്രട്ടറിമാരായ ടി.എസ്. ഡാനിഷ്, ഡോ. വി. അബ്ദുസമദ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് സി. വിഷ്ണുദാസ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുന്നാസിർ, ജില്ല സെക്രട്ടറി കെ. മുഹമ്മദ് റസാഖ്, കെ.പി. അനിൽകുമാർ, കെ.എ. അഫ്സൽ, വി. സിദ്ധീഖ്, എൻ. അബ്ദുൽ ഷരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.