ഹിക്മ സ്കോളർഷിപ് അവാർഡ് വിതരണം
text_fieldsമലപ്പുറം: അറിവിനൊപ്പം തിരിച്ചറിവ് ലഭിക്കാൻ ധാർമികതയിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്നും നല്ല മനുഷ്യനെ സൃഷ്ടിക്കുന്ന ഇത്തരം വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ മാത്രമേ കാമ്പസുകളിൽ നടക്കുന്ന വംശീയാധിക്ഷേപങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകൂവെന്നും പി. ഉബൈദുല്ല എം.എൽ.എ.
മലപ്പുറം പട്ടർകടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൽ നടന്ന ഹിക്മ സ്കോളർഷിപ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദ്യാർഥികൾക്കായി കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്‍റ് സെർച് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇന്‍റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ ചെയർമാൻ ഡോ. ആർ. യൂസുഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലി മുഖ്യാതിഥിയായി.
ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ, മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സി.എച്ച്. നജീബ്, അസ്സൈനാർ മാസ്റ്റർ, അസ്ഹർ പുള്ളിയിൽ, അബ്ദുൽഹമീദ്, പി.കെ. ഇബ്രാഹിം, ടി. മുഹമ്മദ് അഷറഫ്, കെ.എം.ഇ.ബി ഡയറക്ടർ സി.എച്ച്. അനീസുദ്ദീൻ, പ്രിൻസിപ്പൽ വി.പി. ഫൈസൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.