കാരുണ്യമൊഴുകി: വൃക്ക മാറ്റിവെച്ച സഹപ്രവർത്തകന് വീടും വരുമാനവുമൊരുക്കി എം.എസ്.എഫ്
text_fieldsമലപ്പുറം: വൃക്കമാറ്റിവെക്കലിന് വിധേയനായ എം.എസ്.എഫ് ജില്ല കമ്മിറ്റി അംഗത്തിന് സഹപ്രവർത്തകർ വീടുമൊരുക്കി. ശസ്ത്രക്രിയക്കായി സ്വരൂപിച്ച പണം കൊണ്ടാണ് 14 സെന്റിൽ വീടൊരുക്കിയത്. വരുമാനത്തിനായി ഒരേക്കർ റബർതോട്ടവും വാങ്ങിയതായി എം.എസ്.എഫ് ജില്ല കമ്മിറ്റി അറിയിച്ചു. ചികിത്സാസഹായ പദ്ധതിക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിച്ചത്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ബാക്കി വന്ന തുക കൊണ്ട് വരുമാന മാർഗമായി ഒരു ഏക്കര്‍ റബര്‍ തോട്ടവും 12 സെന്റില്‍ ഒരു വീടും നിർമിച്ചു നല്‍കുകയുമായിരുന്നു. ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെയും ജനറല്‍ സെക്രട്ടറി വി.എ. വഹാബിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് കുണ്ടില്‍ മജീദിന് നല്കി നിർവഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ പ്രെഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, സി.പി. ചെറിയ മുഹമ്മദ്, ജില്ല ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ്, ട്രഷറര്‍ പി.എ. ജവാദ്, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് എന്‍.കെ. ഹഫ്സല്‍ റഹ്മാന്, ജില്ല കമ്മിറ്റി അംഗം അഡ്വ. എന്‍.എ. കരീം, എം.എസ്.എഫ് ജില്ല ഭാരവാഹികളായ പിടിമുറത്ത്, കെ.എം. ഇസ്മായില്‍, ഷിബി മക്കരപ്പറമ്പ്, വിങ് കണ്‍വീനര്‍ ഫര്ഹാന് ബിയ്യം, അഷ്റഫ് മുണ്ടശ്ശേരി, പൊട്ടിയില്‍ ചെറിയാപ്പു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.