രോഗമുണ്ടോ, തവനൂരിൽ 'ആശുപത്രി' വീടുകളിലെത്തും
text_fieldsകുറ്റിപ്പുറം: ലോക്ഡൗൺ സമയത്ത് ഇനി രോഗികൾ ആശുപത്രി തേടി പോകേണ്ടതില്ല. ഡോക്ടർ അടങ്ങുന്ന മെഡിക്കൽ സംഘം മരുന്നുമായി വാഹനത്തിൽ അവരുടെ ഇടങ്ങളിലെത്തും. തവനൂർ പഞ്ചായത്തിെൻറ നേതൃത്വത്തിൽ തൃക്കണാപുരം സി.എച്ച്.സിയുടെ സഹകരണത്തോടെയാണ് 'കരുതലിടം' പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായത്. പഞ്ചായത്തിെൻറ വിവിധ ഇടങ്ങളിലാണ് കരുതലിടം ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിൽ ലോക്ഡൗണിനൊപ്പം പഞ്ചായത്ത് പരിധി കണ്ടെയ്ൻമെൻറ് സോണുമാണ്. പഞ്ചായത്തിൽ 500 പോസിറ്റിവ് കേസുകളും രണ്ടായിരം പേർ നിരീക്ഷണത്തിലുമുണ്ട്. ലക്ഷണമുള്ളവർക്ക് ഈ ക്യാമ്പിൽനിന്ന് ആർ.ആർ.ടി മുഖേന മരുന്ന് വീട്ടിൽ എത്തിക്കും.
വാഹനത്തിെൻറ ഫ്ലാഗ് ഓഫ് നിയുക്ത എം.എൽ.എ ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. നസീറ, വൈസ് പ്രസിഡൻറ് ടി.വി. ശിവദാസ്, ആരോഗ്യ ചെയർപേഴ്സൻ ലിഷ, മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയ്ശങ്കർ, രാജേഷ് പ്രശാന്തിയിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.