അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി, 2.5 ലക്ഷം രൂപ പിഴ
text_fieldsപൊന്നാനി: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴയീടാക്കി. ഞായറാഴ്ച രാത്രി താനൂർ തീരദേശം കേന്ദ്രീകരിച്ച് രാത്രിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് ട്രോൾവല ഉപയോഗിക്കുകയും ചെയ്ത നൂർജഹാൻ -രണ്ട് ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപ ഈടാക്കും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ശ്രീജേഷ്, ഫിഷറീസ് ഗാർഡ് ശരൺകുമാർ, റസ്ക്യൂ ഗാർഡുമാരായ അൻസാർ, അലി അക്ബർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
പട്രോളിങ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.